ഒറ്റയാള്‍ പോരാട്ടവുമായി ബ്രെസ് വെല്‍ ; ആവേശപ്പോരാട്ടത്തില്‍ കിവീസിനെ പരാജയപ്പെടുത്തി ഇന്ത്യ

india vs new zealand

അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലാന്റിനെ ഇരുപത് റണ്‍സിന് കീഴടക്കി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. 149 പന്തുകളിൽ 19 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 208 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ഗില്ലിനൊപ്പം രോഹിത് ശർമ (34), സൂര്യകുമാർ യാദവ് (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ന്യൂസീലൻഡിനായി ഡാരിൽ മിച്ചൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 110 റണ്‍സെടുക്കമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.131ന് ആറു വിക്കറ്റ് എന്ന നിലയില്‍ വലിയ തോല്‍വി മുന്നിലുള്ളപ്പോഴാണ് ബ്രേസ്വല്‍ കളത്തിലെത്തുന്നത്. പിന്നെ കണ്ടത് സമീപകാലത്തെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടമായിരുന്നു.11 ബൌണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ നൂറു റണ്‍സ് തികച്ച ബ്രേസ്വെല്‍ ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു.

അവസാന ഓവറില്‍ 20 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരിക്കെ ശര്‍ദുല്‍ താക്കൂറിന് മുന്നില്‍ ബ്രേസ്വെല്‍ മുട്ടുമടക്കി.78 പന്തില്‍ 12 ബൌണ്ടറിയും 10 സിക്സറുമുള്‍പ്പെടെ 140 റണ്‍സാണ് ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ബ്രേസ്വെല്‍ അടിച്ചെടുത്തത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top