സഞ്ചുവിന്‍റെ കീഴില്‍ ഇന്ത്യക്ക് രണ്ടാം വിജയം. ന്യൂസിലന്‍റിനെതിരെ പരമ്പര സ്വന്തമാക്കി

0
2

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റ് ജയവുമായി ഇന്ത്യ എയ്‌ക്ക് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി

77 റണ്‍സുമായി പൃഥ്വി ഷായും ഹാട്രിക്കടക്കം 4 വിക്കറ്റുമായി കുല്‍ദീപ് യാദവ് ബൗളിംഗിലും തിളങ്ങി. ചൊവ്വാഴ്‌ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. സ്കോര്‍: ന്യൂസിലന്‍ഡ്- 219(47), ഇന്ത്യ 222-6(34.0 OVERS)

ഓപ്പണിങ്ങില്‍ പൃഥ്വി ഷായും ഗയ്ക്ക്വാദും ചേര്‍ന്ന് 10 ഓവറിൽ 82 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ക്ക്വാദ് 30 റൺസ് നേടി പുറത്തായപ്പോൾ 26 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ പൃഥ്വി ഷാ 48 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 77 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 35 പന്തിൽ 37 റൺസ് നേടി. ഋഷി ധവാൻ 22 റൺസും ഷാർദുൽ താക്കൂർ 24 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്നു ഇന്ത്യയെ വിജയിപ്പിച്ചു

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ യ്ക്ക് 47 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ന്യൂസിലൻഡിനെതിരെ മികവ് പുലർത്തിയത്. 47 ആം ഓവറിലായിരുന്നു കുൽദീപ് ഹാട്രിക്ക് നേടിയത്. രാഹുൽ ചഹാറും ഋഷി ധവാനും രണ്ട് വിക്കറ്റ് വീതം നേടി. ഉമ്രാൻ മാലിക്ക് ഒരു വിക്കറ്റ് സ്വന്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here