ഇന്ത്യ – ന്യൂസിലന്‍റ് ടി20 : മത്സരം കാണാനുള്ള വഴികള്‍

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ഇന്ത്യയും ന്യൂസിലന്‍ഡും നാളെ പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും നാളെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

FhwzL6hVsAA8oxW

യുവതാരങ്ങളുടെ കരുത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് നയിക്കുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിലാകട്ടെ ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജുമുണ്ട്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമുണ്ട്.

FhuHSTyaMAAv8 Q

മറുവശത്ത് ന്യൂസിലന്‍റ ടീമില്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ഇല്ല. യുവതാരങ്ങളായ ഫിന്‍ അലനുു ഗ്ലെന്‍ ഫിലിപ്സിമാണ് കീവിസിന്‍റെ ശ്രദ്ദേയ താരങ്ങള്‍.

ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വെല്ലിംഗ്ടണിലാണ് മത്സരം നടക്കുന്നത്. മത്സരം ടിവി യില്‍ ദൂരദര്‍ശന്‍ ചാനലില്‍ ഉണ്ടാകും എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൂടാതെ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ഉണ്ടാകും.

സാധ്യതാ ഇലവൻ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ദീപക് ഹൂഡ/വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്
Previous articleഇതിഹാസ താരങ്ങളുമായി താരതമ്യം ചെയ്ത് അവനെ അവനാവശ്യമായി സമ്മർദത്തിൽ ആക്കരുത്; ഇന്ത്യൻ യുവ താരത്തെ കുറിച്ച് ജോണ്ടി റോഡ്സ്
Next articleനോ ലുക്ക് സിക്സുമായി സഞ്ചു സാംസണ്‍. ആരാധകര്‍ക്ക് ആവേശം