നോ ലുക്ക് സിക്സുമായി സഞ്ചു സാംസണ്‍. ആരാധകര്‍ക്ക് ആവേശം

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഐസിസി ടി20 ലോകകപ്പ് തോല്‍വിക്ക് ശേഷം എത്തുന്ന ഇന്ത്യ യുവതാരങ്ങളിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഈ പരമ്പര നിര്‍ണായകമാണ്.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പരമ്പരയിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്നാല്‍ സഞ്ചു സാംസണിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കുവാന്‍ സാധിക്കും. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ഇഷാന്‍ കിഷനും ഉള്ളതിനാല്‍ ടീമില്‍ സ്ഥാനം ലഭിക്കുമോ എന്ന് ഉറപ്പായിട്ടില്ലാ.

മത്സരത്തിന് മുന്‍പായി നടന്ന പരിശീലന സെഷനില്‍ സഞ്ജുവിന്‍റെ ബാറ്റിങ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സഞ്ജു അടിച്ച നോ ലുക്ക് സിക്സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ 5 ഇന്നിങ്സില്‍ നിന്നും 44.74 ശരാശരിയില്‍ 158.40 സ്ട്രൈക്ക് റേറ്റില്‍ 179 റണ്‍സ് സഞ്ജു സാംസണ്‍ നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലാവട്ടെ. 8 ഇന്നിങ്സില്‍ നിന്നും 82.66 ശരാശരിയില്‍ 2 ഫിഫ്റ്റി ഉള്‍പ്പടെ 248 റണ്‍സ് സഞ്ജു അടിച്ചെടുത്തത്.