ഇതിഹാസ താരങ്ങളുമായി താരതമ്യം ചെയ്ത് അവനെ അവനാവശ്യമായി സമ്മർദത്തിൽ ആക്കരുത്; ഇന്ത്യൻ യുവ താരത്തെ കുറിച്ച് ജോണ്ടി റോഡ്സ്

എല്ലാ ക്രിക്കറ്റ് ആരാധകരും ഇന്ത്യയുടെ ഭാവി സഹീർഖാൻ എന്ന് വിളിക്കുന്ന താരമാണ് അർഷദീപ് സിങ്. കഴിഞ്ഞ ഒരുപാട് നാളുകളായി ഇന്ത്യ അന്വേഷിച്ച് നടന്നിരുന്ന ഇടം കയ്യൻ പേസറാണ് താരം. താരത്തിന്റെ ഏറ്റവും മികച്ച പ്രത്യേകത എന്താണെന്ന് വെച്ചു കഴിഞ്ഞാൽ മികച്ച ലൈനും ലെങ്തും തന്നെയാണ്. അവസാന ഓവറുകളിൽ മികച്ച യോർക്കറുകൾ എറിഞ്ഞു കൊണ്ട് റൺസ് തടയാനും താരത്തിന് സാധിക്കും.

കഴിഞ്ഞ ലോകകപ്പിൽ 10 വിക്കറ്റുകൾ നേടി ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ നേടിയ താരമായിരുന്നു അർഷദീപ് സിങ്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ താരം അർഷദീപ് സിങിനെ പാക്ക് ഇതിഹാസ താരങ്ങളുമായി താരതമ്യം ചെയ്യുന്നതുമായി സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സ്.”മുൻ ഇതിഹാസ താരങ്ങളുമായി അവനെ ഇപ്പോൾ തന്നെ താരതമ്യം ചെയ്യുന്നത് അനീതിയാണ്.

348301

അത് അവനെ വളരെ അധികം സമ്മർദത്തിലാക്കും. അവന് വളർന്നു വരാൻ തുടങ്ങിയിട്ട് വെറും രണ്ട് വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ. ബുംറയെ പോലെ വേഗത്തിൽ തന്നെ മെച്ചപ്പെടാനുള്ള കഴിവ് അവനുണ്ട്. അവൻ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇപ്പോൾ അവന് വലിയ സ്വിങ് കണ്ടെത്താൻ സാധിക്കുന്നില്ല. അവന് മികവ് കാട്ടുന്നത് അവസാന ഓവറുകളിലേക്ക് യോർകറുകളിലൂടെയാണ്. അവന് പവർപ്ലെയിൽ മികച്ച നിയന്ത്രണമുണ്ട്.

Arshdeep 3

വസീം അക്രമിനെ പോലെ എറൗണ്ട് ദി വിക്കറ്റിൽ അവൻ മികച്ചവനാണ്. സഹീർഖാനും ആശിഷ് നെഹ്റക്കും ശേഷം മികച്ച ഒരു ഇടംകയ്യൻ പേസറെ കണ്ടെത്തുവാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നടരാജനെ അടക്കം ഇന്ത്യ പരീക്ഷിച്ചപ്പോൾ വില്ലൻ ആയി മാറിയത് പരിക്ക് ആയിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യക്ക് ഇവനെ ലഭിച്ചത്. വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ മികച്ച മുതൽക്കൂട്ട് ആകാൻ സാധ്യതയുള്ള താരത്തിന് മികച്ച ഭാവിയുണ്ട്.”- ജോണ്ടി റോഡ്സ് പറഞ്ഞു.