ലെയസ്റ്റര്‍ഷെയറിനെതിരെയുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 364 എന്ന നിലയിലാണ്. ഇതോടെ നാലു ദിനങ്ങളുള്ള മത്സരത്തില്‍ ഇന്ത്യക്ക് 366 റണ്‍സ് ലീഡായി. അര്‍ദ്ധസെഞ്ചുറി നേടിയ വീരാട് കോഹ്ലിയാണ് മികച്ച് നിന്നത്.
നേരത്തെ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ആദ്യം പുറത്തായത് ഹനുമ വിഹാരിയാണ്. 20 റണ്‍സാണ് താരം നേടിയത്. തൊട്ടു പിന്നാലെ ശ്രീകാര്‍ ഭരത് (43) രവീന്ദ്ര ജഡേജ (0) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 118 ന് 4 എന്ന നിലയിലായി. പിന്നീട് ശ്രേയസ്സ് അയ്യരും താക്കൂറും (28) ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
മറുവശത്ത് വീരാട് കോഹ്ലി മികച്ച ടച്ചിലൂടെ മുന്നേറി. അതിനിടെ വളരെ വിചിത്രമായ കാര്യങ്ങള്‍ അരങ്ങേറി. ആദ്യ ഇന്നിംഗ്സില്‍ ലെസ്റ്റര്‍ഷെയറിനെതിരെ ബാറ്റ് ചെയ്ത ചേത്വേശര്‍ പൂജാര ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ എത്തി. ആദ്യ ഇന്നിംഗ്സില്‍ 6 ബോള്‍ മാത്രം നേരിട്ട്, റണ്‍ ഒന്നും എടുക്കാനായി സീനിയര്‍ താരത്തിനു കഴിഞ്ഞിരുന്നില്ലാ. നിര്‍ണായക ടെസ്റ്റിനു മുന്നോടിയായി ബാറ്റിംഗ് ടൈം കിട്ടുന്നതിനായാണ് ഇന്ത്യന്‍ ടീം ഈ തീരുമാനം എടുത്തത്.
ചേത്വേശര്‍ പൂജാര 22 റണ്‍സ് എടുത്ത് മടങ്ങി. വീരാട് കോഹ്ലി 98 പന്തില്‍ 5 ഫോറും 2 സിക്സും അടക്കം 67 റണ്‍സാണ് നേടിയത്. ജസ്പ്രീത് ബുംറക്കാണ് വിക്കറ്റ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് ചെയ്യാതിരുന്നപ്പോള്‍ പുറത്തായിട്ടും ശ്രേയസ്സ് അയ്യരും ജഡേജയും വീണ്ടും ബാറ്റ് ചെയ്യാനെത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 2 തവണ ബാറ്റ് ചെയ്ത ശ്രേയസ്സ് അയ്യര്‍ 62 റണ്‍സ് നേടിയത്.
56 റണ്‍സുമായി രവീന്ദ്ര ജഡേജയും 1 റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍. നവദീപ് സൈനി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കമലേഷ് നാഗര്‍ക്കോട്ടി 2 ഉം വില്‍ ഡേവിസ്, ജസ്പ്രീത് ബുംറ, സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Batsmen | R | B | 4S | 6S | SR | |
---|---|---|---|---|---|---|
Kona Srikar-Bharat (WK) | 43 | 98 | 7 | 0 | 43.88 | |
Shubman Gill | 38 | 34 | 8 | 0 | 111.76 | |
Hanuma Vihari | 20 | 55 | 2 | 0 | 36.36 | |
Shreyas Iyer | 62 | 89 | 11 | 0 | 69.66 | |
Ravindra Jadeja | 49 | 69 | 9 | 0 | 71.01 | |
Shardul Thakur | 28 | 38 | 3 | 0 | 73.68 | |
Virat Kohli | 67 | 98 | 5 | 2 | 68.37 | |
Cheteshwar Pujara | 22 | 53 | 3 | 0 | 41.51 | |
Mohammed Siraj | 1 | 6 | 0 | 0 | 16.67 | |
Extra | 26 (b 15, w 1, nb 6, lb 4) | |||||
Total | 356/9 (89) | |||||
Yet To Bat | Rohit Sharma, M Shami, UT Yadav |