രോഹിത് ശർമ്മക്ക്‌ കോവിഡ് :ഇന്ത്യക്ക് തിരിച്ചടി :ആശങ്കകൾ ബാക്കി

ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും എല്ലാം തന്നെ വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിനായിട്ടാണ്. നിലവിൽ 2-1ന് ഇന്ത്യൻ ടീം ലീഡ് ചെയ്യുന്ന ടെസ്റ്റ്‌ പരമ്പരയിൽ അവസാന മത്സരത്തിലെ ഫലമാണ് ടെസ്റ്റ്‌ പരമ്പര വിജയികളെ നിർണ്ണയിക്കുന്നത്. എന്നാൽ ടെസ്റ്റ്‌ മത്സരത്തിന് മുൻപായി കനത്ത തിരിച്ചടിയാണ് ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മക്കാണ് ഇന്നലെ നടന്ന റാപ്പിട് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ താരത്തെ ഐസോലെഷനിൽ പ്രവേശിപ്പിച്ചു.

നിലവിൽ ടെസ്റ്റ്‌ മത്സരത്തിന് മുന്നോടിയായി ലെസ്റ്റർ എതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യൻ ടീം മൂന്നാം ദിനത്തിൽ കളി അവസാനിപ്പിക്കുമ്പോൾ 366 റൺസ്‌ ലീഡ് കരസ്ഥമാക്കി കഴിഞ്ഞു.ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ എല്ലാം തന്നെ ബയോ ബബിൾ ഭാഗമായി അല്ല ഈ ഒരു പര്യടനത്തിൽ പോകുന്നത് എങ്കിലും എല്ലാ താരങ്ങൾക്കും കോച്ചിംഗ് പാനലിനും സപ്പോർട്ടിങ് സ്റ്റാഫിനും എല്ലാ ദിവസവും കോവിഡ് പരിശോധനകൾ നടത്താറുണ്ട്.

FB IMG 1656210757926

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് ക്യാപ്റ്റൻ കോവിഡ് ബാധിതൻ എന്ന് കണ്ടെത്തിയത്. ലെസ്റ്റർ എതിരായ സന്നാഹ മാച്ചിലെ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമ്മ കളിച്ചിരുന്നില്ല. നേരത്തെ ഓഫ് സ്പിന്നർ അശ്വിൻ കോവിഡ് കാരണം വൈകിയാണ് ഇന്ത്യൻ ടീമിനോപ്പം ചേർന്നത്.

20220626 080834

നിലവിൽ ഐസോലേഷനിൽ ഉള്ള ക്യാപ്റ്റനെ ഇന്ന് Rtpcr പരിശോധനകൾക്ക് വിധേയനാക്കും.ജൂലൈ ഒന്നിനാണ് ടെസ്റ്റ്‌ മത്സരം ഇംഗ്ലണ്ട് എതിരെ ആരംഭം കുറിക്കുന്നത്. മത്സരത്തിന് മുൻപായി രോഹിത് അസുഖം മാറി എത്തുമെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് അടക്കം വിശ്വസിക്കുന്നത്. ഒരുവേള രോഹിത് അഭാവം നേരിട്ടാൽ ആരാകും ക്യാപ്റ്റൻസി റോളിൽ എത്തുകയെന്നത് നിർണായക ചോദ്യമാണ്.ജൂലൈ ഒന്നിന് എഡ്‍ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുൻപ് രോഹിത് തിരികെ എത്തണം എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥന.