ആദ്യ ടി20 ഇന്ന്. സഞ്ചുവിന് അവസരം ലഭിക്കുമോ ? മത്സരം എങ്ങനെ കാണാം ?

അയര്‍ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുന്നത്. പരമ്പരയില്‍ നിരവധി യുവതാരങ്ങളാണ് അവസരത്തിനായി കാത്തിരിക്കുന്നത്.

സൗത്താഫ്രിക്കന്‍ പരമ്പരയില്‍ ഉണ്ടായിരുന്ന അര്‍ഷദീപ് സിങ്ങ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് അവസരം ലഭിച്ചിരുന്നില്ലാ. കൂടാതെ ഇത്തവണ ഇന്ത്യന്‍ സ്ക്വാഡില്‍ ആദ്യമായി അവസരം ലഭിച്ച രാഹുല്‍ ത്രിപാഠിയും അവസരത്തിനായി കാത്തിരിക്കുകയാണ്. പരമ്പരയില്‍ ചില താരങ്ങള്‍ അരങ്ങേറ്റം നടത്തും എന്ന് ഹാര്‍ദ്ദിക്ക് പാണ്ട്യ സൂചന നല്‍കിയിരുന്നു.

FWGkjJ1WIAEY4m2

അയര്‍ലണ്ട് പര്യടനം ടി20 ലോകകപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. അതിനാല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ മികച്ച പ്രകടനം നടത്തിയേ മതിയാവൂ. അതിനാല്‍ മലയാളി താരം സഞ്ചു സാംസണിനു ഈ പരമ്പര വളരെയധികം നിര്‍ണായകമാണ്.

FWGmDXiWAAA UqI

ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. Sony Six, Sony Six HD എന്നീ ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. അതുകൂടാതെ Sony Liv ആപ്പിലും സംപ്രേക്ഷണം ഉണ്ടാകും.

sanju samson and dinesh karthik

സാധ്യത ഇലവൻ – ഇഷാൻ കിഷൻ (Wk), റുതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ/ദീപക് ഹൂഡ. ഹാർദിക് പാണ്ഡ്യ (c), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ/അർഷ്ദീപ് സിംഗ്/ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചാഹൽ

Previous articleരോഹിത് ശർമ്മക്ക്‌ കോവിഡ് :ഇന്ത്യക്ക് തിരിച്ചടി :ആശങ്കകൾ ബാക്കി
Next articleഅവന്‍ ശക്തമായി തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ട് ; ദിലീപ് വെങ്‌സർക്കർ