രോഹിത് ഇല്ലെങ്കിൽ ഞാൻ ടിവി ഓഫ്‌ ചെയ്യും : രോഹിത് ശർമയെ കളിപ്പിക്കുവാൻ ആവശ്യപ്പെട്ട്‌ വിരേന്ദർ സെവാഗ്‌

0
1

മൊട്ടേറയിലെ ഇംഗ്ലണ്ട് എതിരായ ആദ്യ ടി:20 മത്സരത്തിൽ ഇന്ത്യ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത് .
ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ആദ്യ ടി:20യിൽ ഇന്ത്യക്ക് തിരിച്ചടിയായത് .
അർദ്ധ സെഞ്ച്വറി നേടിയ  ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത് .സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയാണ് ടീം ഇന്ത്യ ആദ്യ ടി:20 മത്സരത്തിനിറങ്ങിയത് .

രോഹിത്തിന് വിശ്രമം അനുവദിച്ച ഇന്ത്യൻ ക്യാമ്പിന്റെ തീരുമാനത്തെ വിമർശിച്ച്‌ മുൻ താരങ്ങൾ രംഗത്തെത്തി കഴിഞ്ഞു . ഓപ്പണർ രോഹിത് ശർമ്മയെ കളിപ്പിക്കാത്തതിന് വിമർശനവുമായി മുൻ ഇന്ത്യൻ താരം  വിരേന്ദർ സെവാഗ് വൈകാതെ തന്നെ തന്റെ പ്രതികരണം അറിയിച്ചിരുന്നു .” രോഹിതിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. ജനങ്ങൾ കളി ഏറെ സന്തോഷത്തോടെ കാണുവാൻ വരുന്നത് തന്നെ പ്രമുഖ താരമായ   രോഹിതിനെ പോലെ ഉള്ളവരെ പ്രതീക്ഷിച്ചാണ്. അവരെ നിരാശപ്പെടുത്തരുത് ” വീരു തുറന്നടിച്ചു . രോഹിത് കളിക്കുന്നില്ല  എങ്കിൽ താൻ കളി കാണില്ല എന്നും തന്റെ ടി വി ഓഫ് ചെയ്തു വെക്കും എന്നും സെവാഗ് പറഞ്ഞു.

രോഹിത് ശർമ്മക്ക് പരമ്പരയിൽ 2  മത്സരങ്ങളിൽ  വിശ്രമം നൽകും എന്ന് കോഹ്ലി പറഞ്ഞു. പക്ഷെ ടീം തോറ്റാലും അതു തന്നെ ആയിരിക്കുമോ തീരുമാനം എന്ന് സെവാഗ് ചോദിക്കുന്നു. താൻ ആയിരുന്നു ടീം  ക്യാപ്റ്റൻ എങ്കിൽ രോഹിത്തിനെ ഉറപ്പായും   ഇറക്കും. എപ്പോഴും ഏറ്റവും നല്ല ടീമിനെയാണ് കളത്തിൽ ഇറക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്  അഹമ്മദാബാദിൽ നടക്കും .വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക .
ഇന്ത്യൻ ഓപ്പണർ രോഹിത് ഇന്ന് കളിക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ടീം ആരാധകർ .

LEAVE A REPLY

Please enter your comment!
Please enter your name here