രക്ഷകനായി ബെന്‍സേമ. കിരീട പ്രതീക്ഷ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്‌

കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ ലാലീഗ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്‌. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് എല്‍ക്കെകെതിരെ വമ്പന്‍ തിരിച്ചു വരവ് നടത്തിയത്. സമനിലയിലേക്ക് എന്ന തോന്നിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് ബെന്‍സേമയുടെ ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ കോര്‍ണറില്‍ നിന്നുമാണ് എല്‍ക്കിന്‍റ ഗോള്‍ പിറന്നത്‌. ഡാനിയേല്‍ കാല്‍വോയുടെ ബുള്ളറ്റ് ഹെഡര്‍ തിബോ കോര്‍ട്ടോയെ മറികടന്നു. ലാലീഗ പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയം ആവശ്യം എന്ന ഘട്ടത്തില്‍ റയല്‍ മാഡ്രിഡ് ആക്രമണം ശക്തിപ്പെടുത്തി.

ഒരു ഗോള്‍ വഴങ്ങിയ ശേഷം ക്രൂസ്, മോഡ്രിച്ച് എന്നിവരെ പകരക്കാരായി ഇറങ്ങിയതോടെ എല്‍ക്കിന്‍റെ ബോക്സില്‍ നിരന്തരം ബോളുകള്‍ എത്തി. എന്നാല്‍ കാസിമെറോയുടെ രണ്ട് ശ്രമങ്ങള്‍ ഗോളാവാതെ പോയി. എന്നാല്‍ ലൂക്കാ മോഡ്രിച്ച് ഒരുക്കിയ പാസ്സില്‍ നിന്നും ബെന്‍സേമ ഹെഡര്‍ ഗോള്‍ നേടി സമനില കണ്ടെത്തി.

മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായ റോഡ്രിഗോ ഒരുക്കിയ അവസരത്തില്‍ നിന്നും ക്ലിനിക്കല്‍ ഫിനിഷിലൂടെ ബെന്‍സേമ റയല്‍ മാഡ്രിഡിന്‍റെ രക്ഷകനായി. 27 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റുമായി റയല്‍ മാഡ്രിഡ് രണ്ടാമതെത്തി

LEAVE A REPLY

Please enter your comment!
Please enter your name here