പുതിയ ലുക്കിൽ മഹേന്ദ്ര സിംഗ് ധോണി : അമ്പരന്ന് ക്രിക്കറ്റ് പ്രേമികൾ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ  പ്രത്യക്ഷപ്പെട്ട കാലം മുതൽ  പലവിധ  വ്യത്യസ്ത മേക്ക് ഓവറുകള്‍ പരീക്ഷിച്ചിട്ടുള്ളയാളാണ് എം എസ് ധോണി. കരിയറിന്‍റെ തുടക്കകാലത്ത് മുടിനീട്ടി വളര്‍ത്തിയ ധോണിയുടെ ഹെയര്‍ സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍  ഏറെ ഹരമായിരുന്നു. പിന്നീട് പലതവണ സ്റ്റൈലിഷ് ലുക്കുകളിൽ തിളങ്ങിട്ടുള്ള ധോണിയുടെ  പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്  .

തല മൊട്ടയടിച്ച രൂപത്തില്‍ സന്യാസി വേഷത്തിലുള്ളതാണ് ധോണിയുടെ ഏറ്റവും പുതിയ  ചിത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ  2021 സീസണിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ചിത്രം പുറത്തുവിട്ടത്.
ചിത്രം അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു .

ഐപിഎല്‍ പതിനാലാം സീസണിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ മാസം തുടക്കത്തില്‍  തന്നെ ചെന്നൈ ടീം അവരുടെ പരിശീലന ക്യാമ്പ് തുടങ്ങിയിരുന്നു .ധോണിയും നായിഡുവും ഒക്കെ ആദ്യ ദിനം മുതലേ സ്‌ക്വാഡിനൊപ്പം ഉണ്ട് .രാവിലെ ഇന്‍ഡോറിലും വൈകിട്ട് ചെപ്പോക്കില്‍ നെറ്റ്‌സിലും ധോണി പരിശീലനം നടത്തുന്നുണ്ട്

നേരത്തെ കഴിഞ്ഞ സീസണിൽ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പർ കിങ്‌സ്  പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 14 മത്സരങ്ങളില്‍ ആറ് ജയങ്ങള്‍ മാത്രം നേടിയ ടീം 12 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന പുതിയ സീസണില്‍ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ടീം.