ഇതൊക്കെ ആര്‍ക്കും സംഭവിക്കാം. സഹതാരത്തെ പിന്തുണച്ച് ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനു പകരമായാണ് മുകേഷ് കുമാര്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുകേഷ് കുമാറിനു സാധിച്ചില്ലാ. 7 ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും എടുക്കാതെ 44 റണ്‍സാണ് വിട്ടുകൊടുത്തത്.

ഇപ്പോഴിതാ മുകേഷ് കുമാറിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സഹതാരം ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ മുകേഷ് പുതിയതാണെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് അവനില്‍ വിശ്വാസം ഉണ്ടെന്നും ജസ്പ്രീത് ബുംറ പറഞ്ഞു.

“അത് ആർക്കും സംഭവിക്കാം. അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങൾക്ക് അവനിൽ വളരെയധികം വിശ്വാസമുണ്ട്. ”

മോശം ദിവസം ഉണ്ടാകുകയോ തെറ്റുകൾ വരുത്തുകയോ ചെയ്യുന്നത് കളിയുടെ ഭാഗമാണെന്നും ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ വളരാനും മെച്ചപ്പെടാനും അതാണ് നിങ്ങളെ സഹായിക്കുന്നതെന്നും ബുംറ തുടർന്നു പറഞ്ഞു.

“ഞാൻ അതിനെ ഒരു മോശം ദിവസമായി കാണുന്നില്ല. എല്ലാവരും തെറ്റുകൾ വരുത്തുന്നു. ഇതൊരു പഠിക്കാനുള്ള ദിവസമാണ്. ഞാനും തെറ്റുകള്‍ വരുത്താറുണ്ട്. ‘ശരി, ആ ദിവസം കടന്നുപോയി, നമുക്ക് നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രമിക്കുക, നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക. ” ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് ബുംറ നിര്‍ത്തി.

Previous articleഅസറുദ്ദീന്റെ പവറിൽ ഛത്തീസ്ഗഡിനെ വിറപ്പിച്ച് കേരളം. ആദ്യ ഇന്നിങ്സ് ലീഡിലേക്ക്.
Next articleഅവിശ്വസനീയ റെക്കോർഡ് ഇനി ബുമ്രയ്ക്ക് സ്വന്തം. അത്യപൂർവ നേട്ടം.