തകര്‍പ്പന്‍ പ്രകടനവുമായി സഞ്ചു സാംസണ്‍. പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് വിജയം.

ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റ് ഓവര്‍ പരമ്പരക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഡെര്‍ബിഷെയറിനെതിരെയുള്ള മത്സരത്തില്‍ ഏഴു വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ദീപക്ക് ഹൂഡ അര്‍ദ്ധസെഞ്ചുറി നേടിയപ്പോള്‍ മുപ്പതോളം റണ്‍സുമായി സഞ്ചു സാംസണും സൂര്യകുമാര്‍ യാദവും മികച്ചു നിന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡെര്‍ബിഷെയ്ര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സിലാണ് എത്തിയത്.

ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് പകരം ദിനേശ് കാര്‍ത്തികാണ് ടീമിനെ നയിച്ചത്. ആക്ഷര്‍ പട്ടേല്‍ ബോളിംഗ് ഓപ്പണ്‍ ചെയ്തപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ലൂയിസ് റീസെ (1) ഉമ്രാന്‍ മാലിക്ക് ക്യാച്ച് പിടിച്ച് പുറത്താക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 3 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

Batsmen R B 4S 6S SR
Shan Masood (C) c Deepak Hooda b Arshdeep Singh 8 11 0 0 72.73
Luis Reece c Umran Malik b Axar Patel 1 3 0 0 33.33
Wayne Madsen c SV Samson b VR Iyer 28 21 4 1 133.33
Leus du Plooy b Umran Malik 9 4 2 0 225.00
Hilton Cartwright runout (Dinesh Karthik / Deepak Hooda) 27 26 2 0 103.85
Brooke Guest (WK) b Umran Malik 23 25 0 0 92.00
Alex Hughes b Arshdeep Singh 24 17 2 0 141.18
Matt McKiernan Not out 20 9 2 1 222.22
Mark Watt runout (Dinesh Karthik) 3 6 0 0 50.00
Ben Aitchison Not out 0 0 0 0 0.00
Extra 7 (b 0, w 1, nb 2, lb 4)
Total 150/8 (20)
Yet To Bat GLS Scrimshaw

മധ്യനിരയിലെ ചെറിയ ചെറിയ സംഭാവനകളാണ് ഡെര്‍ബിഷെയറിനെ പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. മാഡ്സന്‍ (21 പന്തില്‍ 28) ഹില്‍ട്ടണ്‍ (26 പന്തില്‍ 27) ബ്രൂക്ക് ഗസ്റ്റ് (25 പന്തില്‍ 23) അലക്സ് ഹ്യൂഗ്‌സ് (17 പന്തില്‍ 24) മാറ്റ് മക്യേരന്‍ (9 പന്തില്‍ 20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഇന്ത്യക്കു വേണ്ടി ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിങ്ങും 2 വിക്കറ്റ് വീതം വീഴ്ത്തി. ആക്ഷര്‍ പട്ടേലും വെങ്കടേഷ് അയ്യരും 1 വിക്കറ്റ് കരസ്ഥമാക്കി.

BOWLING O M R W ECON
Axar Patel 3 0 18 1 6.00
Arshdeep Singh 4 0 29 2 7.25
Avesh Khan 2 0 16 0 8.00
Ravi Bishnoi 4 0 34 0 8.50
Umran Malik 4 0 31 2 7.75
Venkatesh Iyer 3 0 18 1 6.00
Fall Of Wickets FOW Over
LM Reece 1-3 0.5
Shan Masood 2-22 3.5
JL du Plooy 3-43 5.3
WL Madsen 4-61 8.1
HWR Cartwright 5-88 12.3
BD Guest 6-123 16.6
AL Hughes 7-133 17.6
MRJ Watt 8-146 19.5

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 3 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക്വാദ് ആദ്യ ഓവറില്‍ തന്നെ പുറത്തായി. പിന്നീട് സഞ്ചു സാംസണൊപ്പം ഒത്തുചേര്‍ന്ന ദീപക്ക് ഹൂഡ വിജയത്തിലേക്ക് എത്തിച്ചു. 30 പന്തില്‍ 4 ഫോറും 1 സിക്സും സഹിതം 38 റണ്‍സ് നേടി സഞ്ചു സാംസണ്‍ പുറത്തായി.

Batsmen R B 4S 6S SR
Sanju Samson c JL du Plooy b Matt McKiernan 38 30 4 1 126.67
Ruturaj Gaikwad c HWR Cartwright b Ben Aitchison 3 4 0 0 75.00
Deepak Hooda c AL Hughes b Ben Aitchison 59 37 5 2 159.46
Suryakumar Yadav Not out 36 22 4 1 163.64
Dinesh Karthik (WK/C) Not out 7 7 0 0 100.00
Extra 8 (b 0, w 7, nb 0, lb 1)
Total 151/3 (16.4)
Yet To Bat VR Iyer, Axar Patel, Ravi Bishnoi, Avesh Khan, Arshdeep Singh, Umran Malik

പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും തിളങ്ങി. 22 പന്തില്‍ 4 ഫോറും 1 സിക്സുമായി 36 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്‍റെ സ്കോര്‍. മറുവശത്ത് അര്‍ദ്ധസെഞ്ചുറിയുമായി ദീപക്ക് ഹൂഡ തിളങ്ങി. 37 പന്തില്‍ 5 ഫോറും 2 സിക്സും ഉള്‍പ്പെടെ 59 റണ്‍സായിരുന്നു ദീപക്ക് ഹൂഡയുടെ സമ്പാദ്യം. ദിനേശ് കാര്‍ത്തിക് 7 റണ്‍സുമായി പുറത്താകതെ നിന്നു.

BOWLING O M R W ECON
Ben Aitchison 3 0 30 2 10.00
Mark Watt 4 0 30 0 7.50
George Scrimshaw 3.4 0 42 0 11.45
Matt McKiernan 3 0 20 1 6.67
Alex Hughes 2 0 21 0 10.50
Luis Reece 1 0 7 0 7.00
Fall Of Wickets FOW Over
RD Gaikwad 1-5 0.6
SV Samson 2-56 7.4
Deepak Hooda 3-134 14.4
Previous articleതകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറി. ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ജഡേജയും റിഷഭ് പന്തും
Next articleതകര്‍ച്ചയില്‍ നിന്നും രക്ഷിച്ച സെഞ്ചുറി. റെക്കോഡുകളുമായി റിഷഭ് പന്ത്