തകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറി. ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ജഡേജയും റിഷഭ് പന്തും

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 338 ന് 7 എന്ന നിലയിലാണ്. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ റിഷഭ് – പന്ത് രവീന്ദ്ര ജഡേജ കൂട്ടുകെട്ടിലൂടെയാണ് കരകയറിയത്. 98 ന് 5 എന്ന നിലയില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് 300 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്കായി ചേത്വേശര്‍ പൂജാരയും(17) ശുഭ്മാന്‍ ഗില്ലുമാണ് (13) ഓപ്പണ്‍ ചെയ്തത്. ഇരുവരും ജയിംസ് ആന്‍ഡേഴ്സണ് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഹനുമ വിഹാരിയും വീരാട് കോഹ്ലിയും ചേര്‍ന്നാണ് ലഞ്ച് വരെ മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ ലഞ്ചിനു ശേഷം ഹനുമ വിഹാരിയും (20) വീരാട് കോഹ്ലിയും (11) മാത്യൂ പോട്സ് പുറത്താക്കി. പിന്നീടെത്തിയ ശ്രേയസ്സ് അയ്യരും (15) പുറത്തായതോടെ ഇന്ത്യ തകര്‍ച്ച നേരിട്ടു. ജയിംസ് ആന്‍ഡേഴ്സണായിരുന്നു വീണ്ടും വിക്കറ്റ് എടുത്തത്.

20220701 234857

പിന്നീടെത്തിയ റിഷഭ് പന്ത് – ജഡേജ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്നും കരകയറ്റി. രവീന്ദ്ര ജഡേജ സുരക്ഷിതമായി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ റിഷഭ് പന്ത് ആക്രമണ ശൈലി പുശയത്തെടുത്തു. ജയിംസ് ആന്‍ഡേഴ്സണ്‍ വരെ റിവേഴ്സ് സ്വീപ്പ് അടിച്ചായിരുന്നു പന്ത് മുന്നേറിയത്. ജാക്ക് ലീച്ചിനായിരുന്നു കണക്കിനു ശിക്ഷ കിട്ടിയത്. തുടര്‍ച്ചയായ ബൗണ്ടറിക്കും സിക്സിനും പറത്തിയ റിഷഭ് പന്ത്, ഒരു ഒറ്റകൈ 101 മീറ്റര്‍ സിക്സ് പറത്തി.

rishab saviour

89 പന്തിലാണ് റിഷഭ് പന്ത് ഇംഗ്ലണ്ട് മണ്ണിലെ രണ്ടാം സെഞ്ചുറി നേടിയത്. അവസാനം ജോ റൂട്ടാണ് ജഡേജ – റിഷഭ് പന്തിന്‍റെ 222 റണ്‍സ് കൂട്ടുകെട്ടിനു അവസാനം കുറിച്ചത്. 239 പന്തില്‍ നിന്നായിരുന്നു ഈ ബാറ്റിംഗ് പ്രകടനം. വെറും 111 പന്തില്‍ 20 ഫോറും 4 സിക്സും സഹിതം 146 റണ്‍സ് നേടി.

341976

പിന്നീടെത്തിയ താക്കൂര്‍ (1) സ്റ്റോക്ക്സിന്‍റെ പന്തില്‍ പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ, ദിവസത്തിന്‍റെ അവസാന നിമിഷങ്ങളില്‍ സിംഗളുകള്‍ ഷാമിക്ക് നല്‍കാതെയാണ് കളിച്ചത്. പിന്നീട് വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായില്ലാ.

163 പന്തില്‍ 10 ഫോറുമായി 83 റണ്‍സ് നേടിയ ജഡേജയും റണ്ണൊന്നുമെടുക്കാതെ ഷാമിയുമാണ് ക്രീസില്‍.