ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാഗ്പൂരില്‍ നടക്കും. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ച ഓസ്ട്രേലിയ, പരമ്പരയില്‍ മുന്നിലാണ്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ന് ജയിക്കേണ്ടത് രോഹിത് ശര്‍മ്മക്കും സംഘത്തിനും അനിവാര്യമാണ്. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ കാണാം.
രണ്ടാം മത്സരത്തിനു തയ്യാറെടുക്കുമ്പോള്‍ ബോളിംഗിലാണ് ഇന്ത്യക്ക് ആശങ്ക. സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങുന്നതാണ് ഇന്ത്യക്ക് ആശങ്ക നല്‍കുന്നത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ഹര്‍ഷല്‍ പട്ടേലിനും തിളങ്ങാനായില്ലാ.
സ്പിന്നര്‍മാരില്‍ അക്സറിനു മാത്രമാണ് റണ്‍ നിരക്ക് പിടിച്ചു നിര്‍ത്താനായത്. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹര്‍ഷല്‍ പട്ടേലിനു പകരം ദീപക്ക് ചഹറിനു അവസരം ലഭിച്ചേക്കും.
സാധ്യതാ 11:
ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്/റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍/ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ/ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍,
ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ടിം ഡേവിഡ്, ജോഷ് ഇന്‍ഗിസ്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ഇല്ലിസ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്