ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. മത്സരം എങ്ങനെ കാണാം ?

0
2

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. നാലു മത്സരങ്ങളിയ ആദ്യ മത്സരം നാഗ്പൂരിലാണ് നടക്കുന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ഈ പരമ്പര. അതിനാല്‍ പരമ്പര തൂത്തുവാരി ഫൈനല്‍ ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

ആദ്യ മത്സരത്തിനു മുന്നോടിയായി ടീം കോംബിനേഷനിലാണ് ഇന്ത്യയുടെ തലവേദന. ശുഭ്മാന്‍ ഗില്‍, കെല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ രണ്ട് താരങ്ങള്‍ക്കാണ് കളിക്കാന്‍ സാധിക്കുക. ഓപ്പണിംഗില്‍ ആര് ? അഞ്ചാമത് ആര് എന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്.

Focj3bXagAIFDQT

വൈസ് ക്യാപ്റ്റനായ കെല്‍ രാഹുല്‍ എവിടെയാണെങ്കിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിരുന്നു. കളിച്ച 45 ടെസ്റ്റില്‍ 42 ലും ഓപ്പണറായ കെല്‍ രാഹുല്‍ ഓപ്പണര്‍ തന്നെയാകാനാണ് സാധ്യത. റിഷഭ് പന്തിന്‍റെ അസാന്നിധ്യത്തില്‍ കെ.എസ് ഭരത് വിക്കറ്റ് കീപ്പറാകും. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അക്സര്‍ – ജഡേജ – അശ്വിന്‍ ത്രയം ഇറങ്ങും.

FocjniDaUAEzQqn

Probable XI: KL Rahul, Rohit Sharma, Cheteshwar Pujara, Virat Kohli, Suryakumar Yadav/Shubman Gill, Ravindra Jadeja, KS Bharat (wk), R Ashwin, Axar Patel, Mohammed Shami, Mohammad Siraj

മത്സരം ഇന്ത്യന്‍ സമയം രാവിലെ 9:30 ന് ആരംഭിക്കും. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം

LEAVE A REPLY

Please enter your comment!
Please enter your name here