ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബയോബബിളില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ ഇന്ത്യയുമായുള്ള പരമ്പര നീട്ടിവയ്ക്കാന്‍ ഒരുക്കം. ബാറ്റിംഗ് കോച്ച് ഗ്രാന്‍റ് ഫ്ലവറിനു കോവിഡ് പോസീറ്റിവ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ടീം അനലിസ്റ്റിനും വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.
6 ലിമിറ്റഡ് ഓവര്‍ മത്സരം ചൊവാഴ്ച്ച ആരംഭിക്കാനിരിക്കേയാണ് ശ്രീലങ്കന്‍ ബയോബബിളില്‍ കോവിഡ് വ്യാപനം വന്നത്. ഈ കാരണം കൊണ്ട് പരമ്പര ജൂലൈ 17 നോ 18 നോ ആരംഭിക്കനാണ് സാധ്യത. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും യോഗം ചേര്‍ന്ന് പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കും.
ഇംഗ്ലണ്ട് പര്യനത്തിനുശേഷമാണ് ശ്രീലങ്കന്‍ ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതതരായിരുന്നു.
പരമ്പരയില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ ശ്രീലങ്കന്‍ ടീമിനു സാധിച്ചിരുന്നില്ലാ. ടി20 യില്‍ 3 – 0 ഏകദിനത്തില്‍ 2 -0 എന്നിങ്ങിനെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി.