മറ്റുള്ളവർ ഹോളിഡേ ആഘോഷത്തിൽ :കോഹ്ലി ചെയ്യുന്നത് നിങ്ങൾ കണ്ടോ

ക്രിക്കറ്റിലെ തുല്യ ശക്തികൾ ഏറ്റുമുട്ടുന്ന പരമ്പരയാണ് ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ ഇപ്പോൾ കാത്തിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കം കുറിക്കുമ്പോൾ കരുത്തരുടെ ടെസ്റ്റ് മത്സരത്തിൽ ആരായിരിക്കും ജയിക്കുക എന്നതും പ്രധാനമാണ്. നിലവിൽ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ തോൽവി നേരിട്ട ഇന്ത്യൻ ടീമിന് കനത്ത തോൽവിയുടെ നിരാശ മാറ്റുവാനും ഒപ്പം വിദേശ ടെസ്റ്റുകളിൽ തോൽക്കുന്ന പതിവ് മാറ്റുവാനും ഈ ഇംഗ്ലണ്ട് പരമ്പര നിർണായകമാണ്. ഒപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും പ്രധാന പരമ്പരയാണ്.

അതേസമയം നിലവിൽ ലോകകപ്പ് ഫൈനലിലെ എട്ട് വിക്കറ്റ് തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാ താരങ്ങളും ഇന്ത്യൻ ടീം മാനേജ്മെന്റ് അനുവദിച്ച ഇരുപത് ദിവസത്തെ ഹോളിഡേ ആഘോഷമാക്കി മാറ്റുകയാണ്. താരങ്ങൾക്ക് എല്ലാം ടെസ്റ്റ് പരമ്പരക്കൊപ്പം കുടുംബത്തെയും കൂടെ കൊണ്ടുവരുവാനുള്ള അനുമതി മുൻപ് തന്നെ ബിസിസിഐ നൽകിയിരുന്നു. നായകൻ കോഹ്ലിയടക്കം താരങ്ങൾ എല്ലാം ഭാര്യമാരെയും ഒപ്പം കൂട്ടിയപ്പോൾ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് വിരാട് കോഹ്ലി തന്നെയാണ്. മറ്റുള്ളവർ ഹോളിഡേ ദിനങ്ങൾ ആഘോഷമാക്കി മാറ്റുമ്പോൾ കോഹ്ലി തന്റെ ഫിറ്റ്നസ് പരിശീലനത്തിലാണ് ശ്രദ്ധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കോഹ്ലി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടക്കം പോസ്റ്റ്‌ ചെയ്ത വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു മറ്റ് താരങ്ങൾ പരമ്പര മറന്നപ്പോൾ വിരാട് കോഹ്ലി മാത്രമാണ് വരാനിരിക്കുന്ന വെല്ലുവിളി തിരിച്ചറിഞ്ഞത് എന്നും ചില ആരാധകർ വിമർശനം ഉന്നയിക്കുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെ മോശം ബാറ്റിങ് ഫോമിലാണ് കോഹ്ലി. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുവാൻ താരത്തിന് കഴിഞ്ഞിട്ടില്ല. കിവീസിന് എതിരായ ഫൈനലിൽ വിരാട് കോഹ്ലി ആദ്യ ഇന്നിങ്സിൽ 44 റൺസ് നേടി. രണ്ട് ഇനിങ്സിലും പേസ് ബൗളർ ജാമിസൺ താരത്തെ പുറത്താക്കി.