ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ടി20 ടീമില്‍

ശ്രീലങ്കക്കെതിരെയുള്ള ടി20-ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടി20 ടീമിനെ നയിക്കുക. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ചു സാംസണിനു ടി20 ടീമില്‍ അവസരം ലഭിച്ചു.

അതേ സമയം ഏകദിന ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തും. ധവാനെ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ റിഷഭ് പന്തിന് രണ്ട് ഫോര്‍മാറ്റിലും വിശ്രമം നല്‍കി. ടി20 യില്‍ അയ്യിരിനും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചട്ടുണ്ട്. മുകേഷ് കുമാര്‍, ശിവം മാവി എന്നിവരെ ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.

India’s squad for Sri Lanka T20Is: Hardik Pandya (Captain), Ishan Kishan (wk), Ruturaj Gaikwad, Shubman Gill, Suryakumar Yadav (VC), Deepak Hooda, Rahul Tripathi, Sanju Samson, Washington Sundar, Yuzvendra Chahal, Axar Patel, Arshdeep Singh, Harshal Patel, Umran Malik, Shivam Mavi, Mukesh Kumar.

India’s squad for Sri Lanka ODIs: Rohit Sharma (Captain), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul (wk), Ishan Kishan (wk), Hardik Pandya (VC), Washington Sundar, Yuzvendra Chahal, Kuldeep Yadav, Axar Patel, Mohd. Shami, Mohd. Siraj, Umran Malik, Arshdeep Singh.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ട്വന്റി20 മത്സരം. അഞ്ചിന് പുണെയിലും ഏഴിനു രാജ്കോട്ടിലുമാണ് രണ്ടും മൂന്നും മത്സരങ്ങൾ. പത്താം തീയതി ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രണ്ടാം പോരാട്ടം 12ന് കൊൽക്കത്തയില്‍. അവസാന ഏകദിന മത്സരം 15ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും

ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് രോഹിത്തിന് വിരലിനു പരുക്കേറ്റത്. ഫീൽഡിങ്ങിനിടെ പരുക്കു പറ്റിയെങ്കിലും താൽക്കാലിക ചികിത്സ തേടിയ ശേഷം താരം കളി തുടരുകയായിരുന്നു. പരുക്ക് വഷളായതോടെ മൂന്നാം ഏകദിനത്തിലും ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ കളിച്ചിരുന്നില്ല.

Previous articleഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് പാകിസ്ഥാൻ ഉണ്ടാകുമോ? ഉത്തരം നൽകി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.
Next articleസഞ്ചുവിന് കടുത്ത അവഗണന തുടരുന്നു. പ്രതിഷേധവുമായി ആരാധകര്‍