ആദ്യം തോൽപ്പിക്കേണ്ടത് പാകിസ്താനെ തന്നെ :ടി :20 ലോകകപ്പ് മത്സരക്രമവുമായി ഐസിസി

ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം സന്തോഷ വാർത്തകൾ സമ്മാനിച്ച് വരാനിരിക്കുന്ന ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള മത്സരക്രമങ്ങളുടെ പ്രഖ്യാപനവുമായി ക്രിക്കറ്റ്‌ ബോർഡുകൾ. ടി :20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആദ്യ എതിരാളി പാകിസ്ഥാൻ.ക്രിക്കറ്റ്‌ ചരിത്രത്തിൽ എക്കാലവും എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ :പാകിസ്ഥാൻ മത്സരം ഒക്ടോബര്‍ 24നാണ് ദുബായില്‍ വെച്ച് നടക്കുക. ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ പ്രേമികൾ ഇപ്പോൾ.ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യൻ ടീം ആദ്യം പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ശേഷം എതിരാളികളായി എത്തുന്നത് കരുത്തരായ ന്യൂസിലാൻഡാണ്.

അതേസമയം ടി :20 ലോകകപ്പിലെ ആദ്യ മത്സരം ഒക്ടോബർ 23ന് ഓസ്ട്രേലിയൻ ടീമിന്റെ സൗത്താഫ്രിക്കക്കെതിരായ മത്സരത്തോടെയാണ് ആരംഭിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്കും ഒപ്പം വൈകുന്നേരം ആറ് മണിക്കുമാണ് മത്സരങ്ങൾ നടക്കുന്നത്. സൂപ്പർ 12 റൗണ്ടിൽ ടീമുകളെ രണ്ട് ഗ്രൂപുകളിൽ ഉൾപെടുത്തിയാണ് മത്സരം നടക്കുക. പാകിസ്ഥാൻ, ന്യൂസിലാൻഡ്,അഫ്‌ഘാൻ തുടങ്ങിയ ടീമുകൾക്കും ഒപ്പം യോഗ്യത മത്സരങ്ങൾ ജയിച്ചെത്തുന്ന രണ്ട് പ്രധാന ടീമുകൾക്കും എതിരെ ഇന്ത്യ മത്സരം കളിക്കും

യോഗ്യതാറൗണ്ടിൽ നിന്നും എത്തുന്ന 4 ടീമുകൾ ഉൾപ്പെടെ 12 ടീമുകൾ രണ്ട് ഗ്രൂപുകളിലായിട്ടാണ് സൂപ്പർ 12 റൗണ്ട് പോരാട്ടത്തിൽ കളിക്കുക. ഗ്രൂപ്പ്‌ ഒന്നിൽ വെസ്റ്റ്ഇൻഡീസ്, ഓസ്ട്രേലിയ,ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവർക്ക് ഒപ്പം രണ്ട് യോഗ്യതാറൗണ്ട് ടീമുകളും ഇടം നേടും. എന്നാൽ ഗ്രൂപ്പ്‌ രണ്ടിൽ ന്യൂസിലാൻഡ്, പാകിസ്ഥാൻ, ഇന്ത്യ, അഫ്‌ഘാനിസ്ഥാൻ എന്നിവർക്ക് പുറമേ മറ്റ് രണ്ട് യോഗ്യതാ റൗണ്ട് വിജയികളും ഏറ്റുമുട്ടും.കൂടാതെ സെമി ഫൈനൽ മത്സരങ്ങൾ നവംബർ പത്തിനും പതിനൊന്നിനും നടക്കും.ഒപ്പം ദുബായിലാണ് നവംബർ പതിനാലിന് ഫൈനൽ നടക്കുക പാകിസ്ഥാൻ ടീമും ഇന്ത്യൻ ടീമും ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഈ മത്സരത്തെ വിരാട് കോഹ്ലി :ബാബർ അസം പോരാട്ടമായിട്ടും ക്രിക്കറ്റ്‌ ലോകം വിശേഷിപ്പിക്കുന്നുണ്ട്

Previous articleഓഗസ്റ്റ് കഴിഞ്ഞാൽ ഞങ്ങൾ പുലികൾ :ഇംഗ്ലണ്ട് ടീമിനെ ട്രോളി വസീം ജാഫർ
Next articleടീമിൽ ഒരാളോട് തർക്കിച്ചാൽ ഞങ്ങൾ പതിനൊന്ന് പേരും അതിന് മറുപടി നൽകും :മാസ്സായി രാഹുലിന്റെ വാക്കുകൾ