ഓഗസ്റ്റ് കഴിഞ്ഞാൽ ഞങ്ങൾ പുലികൾ :ഇംഗ്ലണ്ട് ടീമിനെ ട്രോളി വസീം ജാഫർ

ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകരും ലോർഡ്‌സ് ടെസ്റ്റിൽ ടീം ഇന്ത്യയുടെ വിജയം ആഘോഷമാക്കി മാറ്റുകയാണ്. ഇംഗ്ലണ്ട് ടീമിന്റെ കുത്തക മൈതാനമായ ലോർഡ്‌സിൽ അവരെ 151 റൺസിന് തോൽപ്പിച്ചാണിപ്പോൾ വിരാട് കോഹ്ലിയും സംഘവും ഐതിഹാസിക നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. അഞ്ചാം ദിനം ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ നിഷ്പ്രഭരാക്കിയ ഇന്ത്യൻ സംഘത്തിന് മുൻപിൽ ക്രിക്കറ്റിലെ ചില റെക്കോർഡുകളും വഴിമാറി. അഞ്ചാം ദിനം ഷമി :ബുംറ എന്നിവരുടെ ഒൻപതാം വിക്കറ്റിലെ വീരോചിത പോരാട്ടവും ഒപ്പം ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മികവും എല്ലാം കയ്യടികൾ നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ ജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചും ഇംഗ്ലണ്ടിനെ ട്രോളിയും മുൻ ഇന്ത്യൻ താരം വസീം ജാഫർ പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.

ഓഗസ്റ്റ് പതിനഞ്ചിന് ശേഷം ഇന്ത്യൻ ടീം ശക്തരാണ്.ഓഗസ്റ്റ് പതിനഞ്ചിന് ശേഷം ഇന്ത്യൻ ടീമിനോട് കളിക്കരുത് എന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ എന്നും വസീം ജാഫർ തന്റെ ട്വീറ്റിൽ ചോദിക്കുന്നുണ്ട്. മുൻപും രസകരമായ ട്വീറ്റുകൾ ഷെയർ ചെയ്ത് ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും വൻ സ്വീകാര്യത നേടിയിട്ടുള്ള ഒരു മുൻ ക്രിക്കറ്റ്‌ താരമാണ് ജാഫർ.ഇന്ത്യ രണ്ട് ദിവസങ്ങൾ മുൻപാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാഞ്ചാം വാർഷികം വളരെ ആവേശത്തോടെ ആഘോഷിച്ചത്. ഈ സത്യം ദിവസം കൂടി കൂട്ടിച്ചേർത്താണ് ഇപ്പോൾ ജാഫറിന്റെ ട്വീറ്റ്‌.

ലോർഡ്‌സ് ടെസ്റ്റിൽ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ട് താരങ്ങളും ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുമായി തർക്കങ്ങൾക്ക്‌ കാരണമായത് ക്രിക്കറ്റ്‌ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഈ പ്രകോപന സംഭാഷണത്തിന്റെ കൂടി ചിത്രങ്ങൾ പങ്കുവെച്ചാണ് ജാഫറിന്റെ ട്വീറ്റ്‌.”ഓഗസ്റ്റ് 15 നിങ്ങളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ബ്രിട്ടീഷുകാരെ. ഓഗസ്റ്റ് 15 കഴിഞ്ഞാൽ ടീം ഇന്ത്യയോട് കളിക്കരുത് എന്നും നിങ്ങൾക്ക്‌ ഇപ്പോൾ മനസ്സിലായില്ലേ ” ജാഫർ ഇപ്രകാരം ഇംഗ്ലണ്ടിനെ ട്രോളി