ടീമിൽ ഒരാളോട് തർക്കിച്ചാൽ ഞങ്ങൾ പതിനൊന്ന് പേരും അതിന് മറുപടി നൽകും :മാസ്സായി രാഹുലിന്റെ വാക്കുകൾ

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരവും സമാപിച്ചതോടെ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശത്തിലാണ്. അഞ്ചാം ദിനത്തിൽ ആവേശപോരാട്ടത്തിനൊടുവിലാണ് വിരാട് കോഹ്ലിയും സംഘവും 151 റൺസ് ജയം ശക്തരായ ഇംഗ്ലണ്ടിന് എതിരെ സ്വന്തമാക്കിയത്. അവസാന ദിനം മിക്ക ക്രിക്കറ്റ്‌ ആരാധകരും ഇന്ത്യൻ ടീമിന്റെ തോൽവിയാണ് പ്രവചിച്ചത് എങ്കിലും ബൗളിംഗ് മികവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആതിഥേയ ടീമിനെ തോൽപ്പിച്ചാണ് 1-0ന് പരമ്പരയിൽ മുൻപിലെത്തിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി അടിച്ചെടുത്ത ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുലാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.

എന്നാൽ മത്സരത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ രാഹുൽ പങ്കുവെച്ച ചില വാക്കുകളാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറുന്നത്. താരം ഒന്നാം ഇന്നിങ്സിൽ 129 റൺസ് അടിച്ചെടുത്തിരുന്നു.250 പന്തിൽ നിന്നും 12 ഫോറും ഒരു സിക്സും അടക്കമാണ് രാഹുൽ തന്റെ ആറാം ടെസ്റ്റ്‌ സെഞ്ച്വറി ലോർഡ്സിലെ മണ്ണിൽ കരസ്ഥമാക്കിയത് മത്സരത്തിൽ ഇന്ത്യൻ ടീം താരങ്ങളും ചില ഇംഗ്ലണ്ട് താരങ്ങളും തമ്മിൽ നടന്ന രൂക്ഷ വാക്തർക്കത്തെ കുറിച്ചും രാഹുൽ തന്റെ അഭിപ്രായം വിശദമാക്കി. ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരങ്ങളുടെ തീവ്രത വർധിപ്പിക്കാൻ ഇത്തരം ചില സംഭാഷണങ്ങൾ വളരെ നല്ലതാണ്‌ എന്നും പറഞ്ഞ രാഹുൽ ടീമിനായി സെഞ്ച്വറി നേടുവാൻ സാധിച്ച ഈ ടെസ്റ്റിനെ താൻ മറക്കില്ല എന്നും വിശദമാക്കി.

“ഞങ്ങളിൽ ആരോടെങ്കിലും എതിർ ടീം തർക്കത്തിന് അതിന് മറുപടി ഉടനടി നൽകുവാൻ ഞങ്ങൾ പതിനൊന്ന്‌ കളിക്കാരും പറന്നെത്തും.ടീമിലെ ഒരു താരത്തിനോടാണ് എതിരാളികൾ തർക്കിക്കുയൊ അല്ലേൽ വളരെ അധികം പ്രകോപനത്തിൽ പെരുമാറുകയോ ചെയ്‌താൽ പോലും ഞങ്ങൾ 11ടീം അംഗങ്ങളും അതിന് മറുപടി നൽകാൻ എപ്പോഴും തയ്യാറായിരിക്കും. അതാണ്‌ ഞങ്ങളുടെ ടീം സ്പിരിറ്റ്‌ ” രാഹുൽ ഏറെ വാചാലനായി