ക്രിക്കറ്റിലെ പുതിയ ദക്ഷിണാഫ്രിക്കയായി ഇന്ത്യ.

അവസാനമായി 2013ലാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെൻ്റിൽ കിരീടം നേടിയത്. ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ തോൽവി സെമിഫൈനലിൽ ഏറ്റുവാങ്ങിയായിരുന്നു ഇന്ത്യ പുറത്തായത്. ഇതേ രീതിയിലുള്ള തോൽവി തന്നെയായിരുന്നു ഒരു വർഷം മുമ്പ് പാക്കിസ്ഥാനെതിരെയും ഇന്ത്യ ഏറ്റുവാങ്ങിയത്.

കഴിഞ്ഞതവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് സെമി ഫൈനൽ പ്രവേശനം നേടിയത്. എന്നാൽ ഇന്ത്യയുടെ സെമിഫൈനലിലെ പ്രകടനം അതിദയനീയമായിരുന്നു. ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. പഴയകാല ദക്ഷിണാഫ്രിക്കയുടെ അതേ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യക്ക്.

975496 reuters



ഈ കഴിഞ്ഞ വർഷങ്ങളിൽ ഐ.സി.സി ടൂർണമെൻ്റുകളിൽ രണ്ടു തവണ ഫൈനലുകളും നാല് തവണ സെമിഫൈനലുകളും കളിച്ച ഇന്ത്യക്ക് ഒരു വിജയം പോലും നേടാൻ സാധിച്ചിട്ടില്ല. 2014ൽ 20-20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെയും 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനെതിരെയുമാണ് ഇന്ത്യ തോൽവിയത് വഴങ്ങിയത്.

ഇന്ത്യൻ ഇതിഹാസമായ എംഎസ് ധോണിയുടെ കീഴിൽ 2013ലാണ് ഇന്ത്യ അവസാനമായി ഒരു മേജർ ടൂർണ്ണമെൻ്റ് വിജയിച്ചത്. രാജ്യാന്തര പരമ്പരകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യക്ക് ഐസിസി ടൂർണമെന്റുകളിൽ എപ്പോഴും മുട്ടിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ ലോകകപ്പിലും ഇന്ത്യയുടെ ഇതേ സ്ഥിതി തന്നെ ആരാധകർക്ക് കാണുവാൻ സാധിച്ചു.

ഇന്ത്യന്‍ ടി20 ക്യാപ്റ്റനാവാന്‍ ഈ 3 താരങ്ങള്‍
Previous articleഇന്ത്യയുടെ ഈ തോൽവി കാലങ്ങളോളം വേട്ടയാടും; ഷോയിബ് അക്തർ
Next articleഅശ്വിൻ ട്വന്റി-20 ക്രിക്കറ്റ് കളിക്കാൻ ഒരു അർഹതയും ഇല്ലാത്ത കളിക്കാരൻ; ഡാനിഷ് കനേരിയ