സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറ്റവുമായി ടീം ഇന്ത്യ. മത്സരത്തില്‍ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ചതോടെ രണ്ടാം ദിനത്തില്‍ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.
മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി. വിജയത്തോടെ പരമ്പരയില്‍ നിന്നും ഇരു ടീമിനും 12 പോയിന്‍റ് വീതം ലഭിച്ചു. ഇതോടെ ഇന്ത്യ ആറാം സ്ഥാനത്ത് നിന്നും ആദ്യ സ്ഥാനത്തേക്കെത്തി. 4 മത്സരങ്ങളില്‍ നിന്നും 54.17 വിജയശതമാനമാണ് ഇന്ത്യക്കുള്ളത്. തോല്‍വിയോടെ ആദ്യ സ്ഥാനത്തായിരുന്ന സൗത്താഫ്രിക്ക രണ്ടാമതായി. 50 ശതമാനം വിജയമാണ് സൗത്താഫ്രിക്കക്കുള്ളത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 2 വിജയവും ഒന്ന് വീതം സമനിലയും തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. 2 പെനാല്‍റ്റി പോയിന്‍റും ഇന്ത്യ വഴങ്ങിയട്ടുണ്ട്.
POS | TEAM | PCT (%) | PTS | W | L | D | PEN |
---|---|---|---|---|---|---|---|
1 | India | 54.16 | 26 | 2 | 1 | 1 | -2 |
2 | South Africa | 50.00 | 12 | 1 | 1 | 0 | 0 |
3 | New Zealand | 50.00 | 12 | 1 | 1 | 0 | 0 |
4 | Australia | 50.00 | 42 | 4 | 2 | 1 | -10 |
5 | Bangladesh | 50.00 | 12 | 1 | 1 | 0 | 0 |
6 | Pakistan | 45.83 | 22 | 2 | 2 | 0 | -2 |
7 | West Indies | 16.67 | 4 | 0 | 1 | 1 | 0 |
8 | England | 15.00 | 9 | 2 | 2 | 1 | -19 |
9 | Sri Lanka | 0.00 | 0 | 0 | 2 | 0 | 0 |
ഓസ്ട്രേലിയക്ക് ഒന്നാമത് എത്താന്‍ അവസരം
പോയിന്‍റ് ടേബിളില്‍ ഒന്നാമത് എത്താന്‍ ഓസ്ട്രേലിയയുടെ മുന്നില്‍ അവസരമുണ്ട്. പാക്കിസ്ഥാനെതിരെ വിജയിക്കാനായാല്‍ 56.25 വിജയശതമാനാവും ഓസ്ട്രേലിയക്ക്. അങ്ങനെ പോയിന്‍റ് ടേബിളില്‍ മുന്നിലെത്താന്‍ കഴിയും.