ആദ്യ ടെസ്റ്റിലെ പിഴവുകളിൽ നിന്ന് ഞങ്ങൾ പഠിച്ചു. മുഴുവൻ ക്രെഡിറ്റും ബോളർമാർക്ക്. രോഹിത് ശർമ പറയുന്നു.

GC Yf4TWsAAEJrL e1704365991816

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 55 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 153 റൺസ് നേടാനും, 98 റൺസിന്റെ ലീഡ് സ്വന്തമാക്കാനും സാധിച്ചു.

പിന്നാലെ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 176 റൺസ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ വിജയലക്ഷം 79 റൺസായി മാറി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പക്വതയോടെ കളിച്ചപ്പോൾ ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ആദ്യ മത്സരങ്ങളിലെ പിഴവുകളിൽ നിന്ന് തങ്ങൾ വലിയ രീതിയിൽ തിരിച്ചുവന്നത് വിജയത്തിൽ പ്രധാന കാരണമായി എന്നാണ് രോഹിത് പറഞ്ഞത്. “ഒരു വലിയ വിജയം തന്നെയാണിത്. സെഞ്ചുറിയനിൽ ഞങ്ങൾക്ക് കുറച്ചധികം പിഴവുകൾ സംഭവിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ ബോളർമാർ വലിയ തിരിച്ചുവരവ് തന്നെ ഈ മത്സരത്തിൽ നടത്തി.”

“ഞങ്ങൾക്ക് മത്സരത്തിൽ കൃത്യമായ തന്ത്രങ്ങൾ ഉണ്ടായിരുന്നു. അതിനൊക്കെയും പ്രതിഫലം ലഭിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 100 റൺസ് ലീഡ് നേടുന്നതിനായി വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഞങ്ങളുടെ ബാറ്റർമാർ കാഴ്ചവച്ചത്. എന്നിരുന്നാലും ഇന്നിംഗ്സിൽ അവസാന 6 വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടമായത് നിരാശയുണ്ടാക്കി.”- രോഹിത് പറഞ്ഞു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“ഇതൊരു ദൈർഘ്യം കുറഞ്ഞ മത്സരം ആയിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതിനാൽ തന്നെ ഓരോ റണ്ണും നിർണായകമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ സാഹചര്യത്തിൽ ആ ലീഡ് വളരെ നിർണായകമായിരുന്നു. സിറാജ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ ദിവസവും കാണാൻ സാധിക്കുന്ന ഒരുതരം പ്രകടനമല്ല സിറാജ് കാഴ്ചവച്ചത്.”

“കാര്യങ്ങൾ എങ്ങനെ ലഘുവായി കണ്ട് മത്സരത്തിൽ ഏർപ്പെടാം എന്നാണ് ഞങ്ങൾ സംസാരിച്ചത്. അത് സംഭവിച്ചു. ബാക്കി സഹായങ്ങൾ ഞങ്ങൾക്ക് പിച്ചിൽ നിന്ന് ലഭിച്ചു. എന്തായാലും സിറാജ്, ബുംറ, മുകേഷ്, പ്രസീദ് എന്നിവർക്ക് ഞാൻ വലിയ ക്രെഡിറ്റ് നൽകുകയാണ്.”- രോഹിത് കൂട്ടിച്ചേർത്തു.

“എപ്പോഴൊക്കെ ദക്ഷിണാഫ്രിക്കൻ മണ്ണിലെത്തിയാലും വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങളാണ് ഉണ്ടാവാറുള്ളത്. ഇന്ത്യക്ക് പുറത്ത് ഒരുപാട് മത്സരങ്ങൾ വിജയിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. അത് ഞങ്ങൾക്ക് ഒരുപാട് അഭിമാനം നൽകുന്നു. ഈ പരമ്പരയിലും ഞങ്ങൾ വിജയം സ്വന്തമാക്കാനായാണ് വന്നത്.”

“ദക്ഷിണാഫ്രിക്ക വളരെ വലിയൊരു ടീം തന്നെയാണ്. അവർ എല്ലായിപ്പോഴും ഞങ്ങളെ വെല്ലുവിളിക്കാറുണ്ട്. എന്തായാലും ഈ പ്രകടനങ്ങളിൽ നിന്ന് ഞങ്ങൾ ഒരുപാട് ആവേശം കൊള്ളുന്നു.”- രോഹിത് പറഞ്ഞു വെക്കുന്നു. ഒപ്പം തന്റെ അവസാന ടെസ്റ്റ് കളിച്ച ഡീൻ എൽഗറെ പ്രശംസിക്കാനും രോഹിത് മറന്നില്ല. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഒരു പ്രധാന താരം തന്നെയാണ് വിടവാങ്ങുന്നത് എന്ന് രോഹിത് കൂട്ടിച്ചേർത്തു.

Scroll to Top