ഇന്ത്യന്‍ ക്യാപ്റ്റനായി സഞ്ചു സാംസണ്‍ ഇന്ന് ഇറങ്ങുന്നു. എതിരാളികള്‍ ന്യൂസിലന്‍റ്

രോഹിത് ശര്‍മ്മയുടെ കീഴില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ സീനിയര്‍ ടീം പരമ്പര കളിക്കുമ്പോള്‍ സഞ്ചു സാംസണ് കീഴില്‍ ‘ന്യൂസിലന്‍റ് എ’ ക്കെതിരെ ‘ഇന്ത്യന്‍ എ’ ടീം കളിക്കാനൊരുങ്ങുകയാണ്. മൂന്നു മത്സരങ്ങളുടെ അനൗദ്യോഗിക ഏകദിന മത്സരങ്ങള്‍ ചെന്നൈയിലാണ് നടക്കുക. മത്സരം ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് ആരംഭിക്കും.

ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ട മലയാളി താരം സഞ്ചു സാംസണാണ് ടീമിന്‍റെ നായകന്‍. വളരെ ശക്തമായ ടീമിനെയാണ് സഞ്ചുവിന് ലഭിച്ചിരിക്കുന്നത്. പൃഥി ഷാ, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, തിലക്ക് വര്‍മ്മ എന്നിവരെല്ലാം ടീമില്‍ ഉണ്ട്.

ലോകകപ്പ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ നിരാശ ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടത്തോടെ മായ്ക്കാനായിരിക്കും സഞ്ജു സാംസണിന്റെ ശ്രമം. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഈ പരമ്പരയില്‍ സഞ്ജുവിനു മികച്ച പ്രകടനം നടത്തേണ്ടതുണ്ട്

Squads :

India A Squad: Prithvi Shaw, Ruturaj Gaikwad, Rajat Patidar, Sanju Samson(w/c), Rahul Tripathi, Tilak Varma, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Umran Malik, Kuldeep Sen, Rahul Chahar, Abhimanyu Easwaran, Srikar Bharat, Rishi Dhawan, Raj Bawa

New Zealand A Squad: Joe Carter, Chad Bowes, Robert ODonnell, Tom Bruce(c), Mark Chapman, Rachin Ravindra, Dane Cleaver(w), Jacob Duffy, Michael Rippon, Matthew Fisher, Logan van Beek, Cam Fletcher, Joe Walker, Sean Solia, Ben Lister

മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ലാ.

Previous articleഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ വളരെ ബുദ്ധിമുട്ട്‌. സഞ്ചു സാംസണ്‍ വെളിപ്പെടുത്തുന്നു
Next articleലോകകപ്പ് അടുക്കുന്തോറും ഇന്ത്യൻ ടീമിന്റെ പ്രകടനം കുറയുന്നു. മുന്‍ ഇന്ത്യന്‍ താരം പറയുന്നു