“ഞാൻ അവസാനം വരെ നിന്നിരുന്നെങ്കിൽ…..”- ശുഭ്മാന്‍ ഗില്‍.

സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വളരെയധികം നിരാശാജനകമായ പരാജയമാണ് ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നത്. ലോകകപ്പിൽ പങ്കെടുത്ത താരങ്ങളെ ഒഴിവാക്കി ഒരു യുവനിരയെയാണ് ഇന്ത്യ സിംബാബ്വെയ്ക്കെതിരെ അണിനിരക്കിയത്. എന്നാൽ വളരെ പക്വതയില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ യുവനിര മത്സരത്തിൽ കാഴ്ചവച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ കേവലം 115 റൺസിൽ ഒതുക്കാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു. പക്ഷേ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ മോശം പ്രകടനം പുറത്തെടുത്തതോടെ ടീം 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി നായകൻ ശുഭമാൻ ഗിൽ സംസാരിക്കുകയുണ്ടായി.

ഇത്തരത്തിൽ ഒരു പരാജയം തനിക്ക് വളരെ നിരാശയാണ് നൽകുന്നു എന്ന് ഗിൽ പറഞ്ഞു. “വളരെ നന്നായി തന്നെ പന്തറിയാൻ ഞങ്ങൾക്ക് മത്സരത്തിൽ സാധിച്ചിരുന്നു. പക്ഷേ ഫീൽഡിങ്ങിൽ ഞങ്ങൾ മോശം പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ നിലവാരത്തിനൊപ്പം ഉയരാൻ ഞങ്ങൾക്ക് സാധിച്ചില്ല. മാത്രമല്ല എല്ലാവരിൽ നിന്നും പിഴവുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ബാറ്റിംഗ് സമയത്ത് മൈതാനത്ത് കൂടുതൽ സമയം ചിലവഴിക്കണം എന്നതിനെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ ബാറ്റിംഗ് ആസ്വദിക്കാനാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. പക്ഷേ ആ രീതിയിലല്ല കാര്യങ്ങൾ നടന്നത്.”- ഗിൽ പറഞ്ഞു

“ബാറ്റിംഗിന്റെ മധ്യ ഓവറുകളിൽ എത്തിയപ്പോൾ തന്നെ ഞങ്ങൾക്ക് 5 വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി. ഒരു പക്ഷേ ഞാൻ മത്സരത്തിന്റെ അവസാന സമയം വരെ ക്രീസിൽ തുടർന്നിരുന്നുവെങ്കിൽ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചേനെ. പക്ഷേ ഞാൻ പുറത്തായ രീതിയും എനിക്ക് വലിയ നിരാശ ഉണ്ടാക്കുന്നു. ശേഷം മത്സരം പൂർണമായും ഞങ്ങളുടെ കൈവിട്ടു പോവുകയും ചെയ്തു. എന്നിരുന്നാലും അവസാന നിമിഷങ്ങളിലും ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. പക്ഷേ 115 എന്നൊരു സ്കോർ ചെയ്സ് ചെയ്യുന്ന സമയത്ത്, നമ്മുടെ പത്താം നമ്പർ ബാറ്ററാണ് മൈതാനത്ത് തുടരുന്നതെങ്കിൽ നമ്മുടെ കയ്യിൽ നിന്ന് പാകപ്പിഴകൾ വന്നിട്ടുണ്ട് എന്ന് അംഗീകരിക്കേണ്ടി വരും- ഗിൽ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യൻ നിരയിൽ യുവതാരങ്ങളൊക്കെയും വമ്പൻ പരാജയമായി മാറുന്നതാണ് മത്സരത്തിൽ കണ്ടത്. അരങ്ങേറ്റ മത്സരം കളിച്ച അഭിഷേക് ശർമ പൂജ്യനായി പുറത്തായതോടെ ആയിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് ദുരന്തം ആരംഭിച്ചത്. ശേഷം ഋതുരാജ്, പരഗ് ധ്രുവ് ജൂറൽ, റിങ്കു സിംഗ് എന്നിവർ പോരാട്ടം പോലും നയിക്കാതെ മടങ്ങിയത് ഇന്ത്യയെ പൂർണമായും ബാധിക്കുകയായിരുന്നു. എന്നിരുന്നാലും അടുത്ത മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തി പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

Previous articleലോകചാംപ്യന്‍മാരെ തോല്‍പ്പിച്ച് സിംബാബ്‌വെ. ലോകകപ്പ് വിജയാഘോഷം തീരും മുന്‍പേ പരാജയം.
Next articleഇത് വെറും ഐപിഎൽ സൂപ്പർസ്റ്റാറുകൾ. വിദേശ പിച്ചുകളിൽ പരാജയങ്ങൾ. ഇന്ത്യൻ യുവനിരയ്ക്കെതിരെ ആരാധകർ.