രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരവും ഏറ്റവും കൂടുതല്‍ റണ്‍സും നേടിയ താരമാണ് സഞ്ചു സാംസണ്‍. 2012 ല്‍ കൊല്‍ക്കത്തയിലൂടെയാണ് സഞ്ചു സാംസണ്‍ ഐപിഎല്ലില്‍ എത്തുന്നത്. എന്നാല്‍ സീസണില്‍ താരത്തിനു കളിക്കാനായില്ലാ. അടുത്ത സീസണില്‍ സഞ്ചു രാജസ്ഥാന്‍ റോയല്‍സില്‍ എത്തുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം.
ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിനെ പറ്റി പറയുകയാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ചു സാംസണ്‍. മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ശ്രീശാന്താണ് തന്നെ ട്രെയല്‍സില്‍ കൊണ്ടുപോയതെന്നും, ട്രയല്‍സില്‍ ദ്രാവിഡിന്‍റേയും പാഡി അപ്ടണിന്‍റേയും മുന്‍പിലാണ് കളിച്ചതെന്നും സഞ്ചു പറഞ്ഞു.
“ശ്രീശാന്ത് എന്നെ ആർആർ ട്രയൽസിലേക്ക് കൊണ്ടുപോയി. ദ്രാവിഡ് അവിടെ ഉണ്ടായിരുന്നു. പാഡി അപ്ടൺ അവിടെ ഉണ്ടായിരുന്നു. അവർ ഏതുതരം കളിക്കാരെയാണ് ആവശ്യം എന്ന് എനിക്കറിയില്ലായിരുന്നു, ട്രയൽസിൽ നിന്ന് ഞാൻ അധികം പ്രതീക്ഷിച്ചില്ല. എന്നിരുന്നാലും ഇത് രണ്ട് ദിവസത്തെ ട്രയൽ ആയിരുന്നു. അന്ന് ട്രയല്‍സില്‍ ബാറ്റ് ചെയ്തപോലെ പിന്നീട് ഒരിക്കലും ഞാന്‍ ബാറ്റ് ചെയ്തട്ടില്ലാ, ”സ്റ്റാർ സ്‌പോർട്‌സിൽ ഷോയില്‍ സഞ്ചു വെളിപ്പെടുത്തി.
പിന്നീട് രാഹുല്‍ ദ്രാവിഡ് എത്തി സഞ്ചുവിനെ അഭിനന്ദിച്ചു. ” നിനക്ക് RR-നായി കളിക്കാൻ താൽപ്പര്യമുണ്ടോ?’ അത് രാഹുൽ സര്‍ പറഞ്ഞപ്പോള്‍ എനിക്ക് വലിയ ആത്മവിശ്വാസം നൽകി. അദ്ദേഹത്തെപ്പോലൊരു ഇതിഹാസം എന്‍റെ ബാറ്റിംഗിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ എനിക്കും തോന്നി ഞാന്‍ കൊള്ളാമെന്ന് ” സഞ്ചു കൂട്ടിചേര്‍ത്തു.