രാജസ്ഥാൻ കപ്പടിച്ചാലും സഞ്ജു ഇന്ത്യൻ ടീമിലെത്തില്ല. സഞ്ജുവിന് അവസരം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുൻ സെലക്ടർ.

sanju samson poster

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു മലയാളി തരം സഞ്ജു സാംസൺ കാഴ്ചവച്ചത്. 2022ൽ 17 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 458 റൺസ് നേടുകയുണ്ടായി. ഇത് ആവർത്തിക്കുന്ന തുടക്കം തന്നെയാണ് 2023 ഐപിഎല്ലിലും സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 159 റൺസ് സഞ്ജു 2023 ഐപിഎല്ലിൽ നേടിയിട്ടുണ്ട്. 160 ആണ് സഞ്ജുവിന്റെ സ്ട്രൈക് റേറ്റ്. എന്നിരുന്നാലും ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കാത്തതിന്റെ കാരണങ്ങളെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിംഗ്.

മുൻപ് സഞ്ജു 2015ൽ ഇന്ത്യക്കായി ആദ്യമായി കളിക്കാനിറങ്ങുമ്പോൾ ശരൺദീപ് സിംഗ് സെലക്ഷൻ കമ്മിറ്റിയിലെ അംഗമായിരുന്നു. “ഞങ്ങൾ സെലക്ടർമാർ ആയിരുന്ന സമയത്ത് സഞ്ജു സാംസണ് ട്വന്റി20യിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യാൻ അവസരം നൽകിയിരുന്നു. കൃത്യമായ അവസരം തന്നെയാണ് ഞങ്ങൾ നൽകിയത്. എന്നാൽ ആ സമയത്ത് അയാൾക്ക് ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. പിന്നീട് 50 ഓവർ മത്സരങ്ങളിലും സഞ്ജു നന്നായി കളിച്ചിരുന്നു. ഏകദിനങ്ങളിൽ മധ്യനിരയിൽ കളിച്ച സഞ്ജുവിന് നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. പക്ഷേ അതിനുശേഷം ചില സംഭവങ്ങൾ ഉണ്ടായി. സഞ്ജു നന്നായി കളിച്ച സമയത്ത് തന്നെ മറ്റു ചില വിക്കറ്റ് കീപ്പർ ബാറ്റർമാർ വമ്പൻ പ്രകടനവുമായി രംഗത്തെത്തി.”- ശരൺദീപ് പറയുന്നു.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
sanju samson

“ശേഷം ഇഷാൻ കിഷൻ ഒരു ഡബിൾ സെഞ്ച്വറി നേടി. മാത്രമല്ല റിഷഭ് പന്ത് അവിടെയുണ്ടായിരുന്നു. ദിനേശ് കാർത്തിക് കഴിഞ്ഞവർഷം ഒരു തകർപ്പൻ തിരിച്ചുവരവ് ഇന്ത്യൻ ടീമിലേക്ക് നടത്തി. ഇക്കാരണങ്ങളൊക്കെയും സഞ്ജുവിന് ടീമിൽ അവസരങ്ങൾ കുറയാൻ കാരണമായി മാറുകയായിരുന്നു.”- ശരൺദീപ് കൂട്ടിച്ചേർക്കുന്നു.

ഇതോടൊപ്പം 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ രാജസ്ഥാൻ റോയൽസ് കിരീടം സ്വന്തമാക്കിയാലും സഞ്ജു സാംസന് ഇന്ത്യൻ ടീമിൽ ഇടം കിട്ടിയേക്കില്ല എന്നും ശരൺദീപ് പറഞ്ഞു. “ഐപിഎല്ലിൽ ജേതാക്കളായതിന്റെ പേരിൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ സഞ്ജു ഐപിഎല്ലിൽ വിജയിക്കുകയും ആവശ്യമായ റൺസ് സീസണിൽ നേടാൻ സാധിക്കാതെ വരികയും ചെയ്താലോ? അതുകൊണ്ടുതന്നെ പ്രകടനം എന്നതിനാണ് കൂടുതൽ പ്രാധാന്യം. ഈ ഐപിഎൽ സീസണിൽ 700-800 റൺസ് സഞ്ജുവിന് നേടാൻ സാധിച്ചാൽ അയാൾ ഉറപ്പായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ശരിയാണ്, ഐപിഎല്ലിൽ വിജയികളാവുക എന്നത് വലിയ കാര്യം തന്നെയാണ്. എന്നാൽ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് അതിലും പ്രധാനപ്പെട്ട കാര്യം.”- ശരൺദീപ് കൂട്ടിച്ചേർത്തു.

Scroll to Top