ആശ്വസിക്കാന്‍ വരട്ടെ. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താകും. പാക്കിസ്ഥാന്‍ സെമിഫൈനലില്‍ എത്തും.

ദക്ഷിണാഫ്രിക്കകെതിരെയുള്ള വിജയത്തോടെ സെമി സാധ്യതകള്‍ നിലനിര്‍ത്തി പാക്കിസ്ഥാന്‍. മഴ കളി മുടുക്കിയ മത്സരത്തില്‍ DLS ലൂടെ 33 റണ്‍സിന്‍റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. വിജയത്തോടെ 4 പോയിന്‍റുമായി പാക്കിസ്ഥാന്‍ മൂന്നാമതാണ്.

ഗ്രൂപ്പ് 2 വില്‍ ഇതുവരെ ഒരു ടീം പോലും സെമിഫൈനലിലേക്ക് യോഗ്യത നേടിയട്ടില്ലാ. അവസാന റൗണ്ട് മത്സരങ്ങളിലാണ് സെമിഫൈനല്‍ വിജയികളെ തീരുമാനിക്കുക. നിലവില്‍ 6 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. സിംബാബ്വെക്കെതിരെയുള്ള അവസാന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് യോഗ്യത നേടാം. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം. എന്നാല്‍ അപ്രതീക്ഷിതമായി അട്ടിമറി തോല്‍വി വന്നുചേർന്നാല്‍ മറ്റ് ടീമുകളുടെ ഫലം നിർണായമാകും. 

group 2 point table

അവസാന മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെ വിജയിച്ചാല്‍ സൗത്താഫ്രിക്കക് സെമിയിലേക്ക് യോഗ്യത നേടാം. പക്ഷേ അട്ടിമറി നടന്നാല്‍ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയിക്ക് സെമിയില്‍ എത്താം.

pakistan 2022

നെതര്‍ലണ്ടിനെതിരെ സൗത്താഫ്രിക്ക വിജയിക്കുകയും ഇന്ത്യ സിംബാബ്വെയോട് തോല്‍ക്കുകയും ചെയ്താലും പാക്കിസ്ഥാന് (അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയിക്കണം) സെമിയില്‍ എത്താന്‍ കഴിയും. ഇന്ത്യയേക്കാള്‍ (+0.730) മികച്ച റണ്‍ റേറ്റാണ് പാക്കിസ്ഥാനുള്ളത്. (+1.117)

ശേഷിക്കുന്ന മത്സരങ്ങള്‍

  • 6 November: South Africa v Netherlands, Adelaide Oval
  • 6 November: Pakistan v Bangladesh, Adelaide Oval
  • 6 November: Zimbabwe v India, MCG, Melbourne