വിരാട് നീ ഒരു പോരാളിയാണ്; കോഹ്ലിയെ വാനോളം പുകഴ്ത്തി മഹേല ജയവർധന.

307986 jayawardene kohli

ഇത്തവണത്തെ ലോകകപ്പിൽ എല്ലാവരും സംസാരിക്കുന്നത് ഇന്ത്യൻ ഇതിഹാസം കോഹ്ലിയുടെ തിരിച്ചുവരവിനെ പറ്റിയാണ്. തകർപ്പൻ പ്രകടനമാണ് കോഹ്ലി ഈ ലോകകപ്പിനൂടനീളം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ആദ്യ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടി 220 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കോഹ്ലി. മാത്രമല്ല മറ്റൊരു നാഴികക്കല്ലും ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ കോഹ്ലി തൻ്റെ പേരിലാക്കിയിട്ടുണ്ട്.

20-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ആണ് ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയുടെ പേരിൽ നിന്നും തൻ്റെ പേരിലേക്ക് കോഹ്ലി മാറ്റിയെഴുതിയത്. 23 ഇന്നിങ്സുകളിൽ നിന്നുമാണ് കോഹ്ലി 1033 റൺസ് നേടി ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 31 ഇന്നിങ്സുകളിൽ നിന്നും 1016 റൺസ് ആയിരുന്നു ജയവർധനയുടെ സമ്പാദ്യം. ഇപ്പോഴിതാ തന്റെ റെക്കോർഡ് സ്വന്തമാക്കിയ കോഹ്ലിയെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജയവർധന.

“റെക്കോർഡുകൾ തകർക്കാനുള്ളതാണ്. എൻ്റെ റെക്കോർഡുകൾ ആരെങ്കിലും എന്നെങ്കിലുമൊക്കെ തകർക്കുമായിരുന്നു. അത് നിങ്ങളായി, വിരാട് മിടുക്കനായ സുഹൃത്തേ, നിങ്ങൾ ഒരു പോരാളിയാണ്, അഭിനന്ദനങ്ങൾ. ഫോം താൽക്കാലികമാണ്, പക്ഷേ ക്ലാസ് ശാശ്വതവും”- ഐ.സി.സി പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രീലങ്കൻ ഇതിഹാസം ഇക്കാര്യം പറഞ്ഞത്. ഈ ലോകകപ്പിൽ ക്രിസ് ഗെയിലിന്റെ 965 റൺസ് എന്ന നേട്ടം കോഹ്ലി മറികടന്നിരുന്നു.

See also  ഋതുരാജ് ചില്ലറക്കാരനല്ല, അവന് എല്ലാത്തിനും വ്യക്തതയുണ്ട്. അവിശ്വസനീയ നായകനെന്ന് ഹസി.
otf05v5o virat kohli

ഈ റെക്കോർഡിൽ നാലാം സ്ഥാനത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. 921 റൺസ് ആണ് താരം നേടിയിട്ടുള്ളത്. അതേസമയം ഇന്നലെ ബംഗ്ലാദേശിനെതിരായ വിജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. സെമി സാധ്യതകൾ നിലനിർത്തുവാൻ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ വിജയം അനിവാര്യമായിരുന്നു.

Scroll to Top