ഇന്ത്യയെ പരാജയപ്പെടുത്തി വരൂ, ഞാൻ നിങ്ങളിൽ ഒരാളെ വിവാഹം ചെയ്യാം, സിംബാബവെക്കാർക്ക് ഓഫറുമായി പാക്കിസ്ഥാൻ നടി.

ഇതുവരെയും ഒരു ലോകകപ്പിലും കാണാത്ത ആവേശകരമായ പോരാട്ടമാണ് ഇത്തവണത്തെ ലോകകപ്പിൽ നടന്നു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് എല്ലാ ടീമുകളും. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഇതുവരെയും ഒരു ടീമും സെമി സ്ഥാനം ഉറപ്പിച്ചിട്ടില്ല.


അത് കൊണ്ട് തന്നെ അവസാന മത്സരങ്ങൾ വാശിയേറിയതാകുമെന്ന് സംശയമിലാതെ പറയാം. സിംബാബ്വെക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.നിലവിൽ 4 കളികളിൽ നിന്നും 6 പോയിൻ്റുകളുമായി ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സിംബാബ്വെയുടെ സെമി സാധ്യതകൾ ഏകദേശം അവസാനിച്ചതാണ്. 4 കളികളിൽ നിന്ന് 1 വിജയവും 2 തോൽവിയുമടക്കം 3 പോയിൻ്റുകളുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് സിംബാബ്വെ.

PAK ZIMഇപ്പോഴിതാ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന സിംബാബ്വേക്ക് ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ നടി. ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്വെ പൗരനായ ഒരാളെ വിവാഹം കഴിക്കുമെന്ന ഓഫറാണ് പാകിസ്ഥാൻ സെഹാർ ശിൻവാരി നൽകിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പാക് നടി ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ സിംബാബ്വെ ഇന്ത്യയെ പരാജയപെടുത്തണം.

സിംബാബ്വെ ഇന്ത്യയെ പരാജയപെടുത്തുകയും മത്സരത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെതിരെ വിജയിക്കുകയും ചെയ്താൽ പാകിസ്ഥാൻ സെമിയിൽ കയറാൻ സാധിക്കും. നെറ്റ് റൺ റൈറ്റിൻ്റെ മുൻ തൂക്കത്തിലാണ് പാകിസ്ഥാൻ ഇന്ത്യയെ മറികടക്കാൻ സാധിക്കുക. ഇത് കൊണ്ടാണ് സിംബാബ്വേക്കാർക്ക് പാക് നടി ഓഫർ നൽകാൻ കാരണം.