❛മേലാല്‍ ആവര്‍ത്തിക്കരുത്❜. ജാര്‍വോക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടത്തിനിടെ ജാര്‍വോ 69 ഗ്രൗണ്ടില്‍ അതിക്രമിച്ച് എത്തിയിരുന്നു. മുന്‍പ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ പലതവണ മൈതാനത്തിറിങ്ങി ശ്രദ്ധ നേടിയ യൂട്യൂബറാണ് ജാര്‍വോ.

ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ജേഴ്സി ധരിച്ചാണ് ജാര്‍വോ എത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗ്സ്ഥര്‍ എത്തി ഇത് നിയന്ത്രിക്കുകയും ചെയ്തു. ജാര്‍വോയുടെ അടുത്ത് എത്തി കോഹ്ലി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ജാര്‍വോ മൈതാനത്ത് അതിക്രമിച്ച് കയറിയ സംഭവത്തില്‍ കനത്ത നടപടിയാണ് ഐസിസി എടുത്തിരിക്കുന്നത്. ഇനി ഇന്ത്യയില്‍ നടക്കുന്ന മറ്റ് ലോകകപ്പ് മത്സരങ്ങളില്‍ ജാര്‍വോയെ പ്രവേശിപ്പിക്കുകയില്ലാ. മറ്റ് നടപടികള്‍ ഇന്ത്യന്‍ ഉദ്യോഗ്സ്ഥരാണ് എടുക്കേണ്ടത് എന്ന് ഐസിസി വക്താവ് അറിയിച്ചു.

Previous articleകംഗാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളര്‍മാര്‍. ഓസീസ് നേടിയത് കേവലം 199 റൺസ്.
Next articleസച്ചിനെ മറികടന്ന് ലോകറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ടൂർണമെന്റുകളിൽ കോഹ്ലി ഇനി രാജാവ്.