ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാം അമ്പരപ്പിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിരുന്നു കോഹ്ലി നിലവിൽ ടീമിലെ ബാറ്റ്‌സ്മാൻ മാത്രമാണ്.ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രോഹിത് ശർമ്മ ക്യാപ്റ്റൻ റോളിലേക്ക് എത്തിയപ്പോൾ ടെസ്റ്റ് നായകന്റെ കുപ്പായം സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ കോഹ്ലി ഒഴിഞ്ഞു.എന്നാൽ ടെസ്റ്റ് ക്യാപ്റ്റനായി തുടരാനും ഇന്ത്യൻ ടീമിനെ ഐതിഹാസിക നേട്ടങ്ങളിലേക്ക് നയിക്കാനും കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരമായ റിക്കി പോണ്ടിങ്ങ്. ഐപിൽ സമയം തന്നോട് ടി :20, ഏകദിന ക്യാപ്റ്റൻസി ഒഴിയുന്ന കാര്യം കോഹ്ലി പറഞ്ഞതായി വെളിപ്പെടുത്തുകയാണ് റിക്കി പോണ്ടിങ്ങ്
ഐസിസി വെബ്സൈറ്റിന് കഴിഞ്ഞ ദിവസം നൽകിയ സ്പെഷ്യൽ ഒരു ആഭിമുഖത്തിലാണ് റിക്കി പോണ്ടിങ്ങ് മനസ്സ് തുറന്നത്. “ഏകദിന, ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തനിക്കുള്ള ആഗ്രഹം വിരാട് കോഹ്ലി എന്നോട് പങ്കുവെച്ചിരുന്നു. എങ്കിലും ടെസ്റ്റ് ടീമിനെ തുടർന്നും നയിക്കാൻ അദ്ദേഹം വളരെ ആഗ്രഹിച്ചിരുന്നതായി എനിക്ക് അന്ന് മനസ്സിലായി.കോഹ്ലി നാട്ടിൽ എന്നത് പോലെ വിദേശത്തും ഇന്ത്യൻ ടീമിന് അനവധി നേട്ടങ്ങൾ സമ്മാനിച്ച ഒരു ക്യാപ്റ്റനാണ്. അദേഹത്തിന്റെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം ഏറെ ഞെട്ടിച്ചു.”പോണ്ടിങ് അഭിപ്രായം വിശദമാക്കി.
![ടെസ്റ്റ് നായകനായി തുടരാൻ കോഹ്ലി ആഗ്രഹിച്ചു: വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങ് 1 images 2022 01 19T094220.352](https://sportsfan.in/wp-content/uploads/2022/01/images-2022-01-19T094220.352.jpeg)
“അന്നത്തെ ആ സംസാരത്തിൽ എനിക്ക് വിരാട് കോഹ്ലി ടെസ്റ്റ് നായകസ്ഥാനം എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നത് മനസിലായി. ടി :20 ക്രിക്കറ്റിന്റെ കാലത്തും ടെസ്റ്റ് ക്രിക്കറ്റിന് വളരെ അധികം പ്രാധാന്യം നൽകിയ നായകനാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞത് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. മുൻപ് ഞാനും ഇങ്ങനെയായിരുന്നുവെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ക്രിക്കറ്റിനെ വളരെ വൈകാരികമായി കാണുന്ന ഇന്ത്യയിൽ ടീമിനെ നയിക്കുക അത്ര എളുപ്പമല്ല. എന്നാൽ എല്ലാ നേട്ടവും സ്വന്തമാക്കി തല ഉയർത്തി തന്നെയാണ് കോഹ്ലി പടിയിറങ്ങുന്നത് “പോണ്ടിങ് ചൂണ്ടികാട്ടി.