എനിക്ക് വീണ്ടും ഇന്ത്യക്കായി കളിക്കണം :ലക്ഷ്യം വെളിപ്പെടുത്തി താരം

images 2022 01 31T135010.411

ഇന്ത്യൻ ക്രിക്കറ്റിൽ അനേകം മനോഹര നിമിഷങ്ങൾ സമ്മാനിച്ച താരമാണ് ദിനേശ് കാർത്തിക്ക്.2007ലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കാർത്തിക്ക് ഒരുവേള ധോണിയുടെ വരവിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ പോയ ഒരു താരവുമാണ്.2019ലെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ അവസാനമായി ഇന്ത്യൻ ടീം കുപ്പായം അണിഞ്ഞ ദിനേശ് കാർത്തിക്ക് തനിക്ക് ഇനിയും രാജ്യത്തിനായി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുകയാണ് ഇപ്പോൾ.

ഇന്ത്യൻ ദേശീയ കുപ്പായത്തിൽ വീണ്ടും ബാറ്റ് ചെയ്യാനുള്ള ആഗ്രഹം തനിക്ക് ഇന്നും ഉണ്ടെന്ന് വെളിപ്പെടുത്തിയ കാർത്തിക് ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. താരം വരാനിരിക്കുന്ന ഐപിൽ മെഗാതാര ലേലത്തെ പ്രതീക്ഷയോടെയാണ് ഇപ്പോൾ നോക്കുന്നത്.

2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ അവസാനമായി കളിച്ച ദിനേശ് കാർത്തിക്ക് അവസാന ഐപിൽ സീസണിൽ വരെ കൊൽക്കത്തക്കായി കളിച്ചിരുന്നു. മഹേന്ദ്ര സിങ് ധോണിക്ക്‌ മുൻപായി 2004ലാണ്‌ അന്താരാഷ്ട്ര ക്രിക്കറ്റിൽ കാർത്തിക്ക് അരങ്ങേറ്റം കുറിച്ചത്.മോശം ബാറ്റിങ് ഫോമിൽ എങ്കിലും ഇനിയും തനിക്ക് ഇന്ത്യൻ ടീമിലേക്ക് എത്താനായി സാധിക്കും എന്നാണ് കാർത്തിക്ക് പറയുന്നത്. “അടുത്ത മൂന്ന് വർഷം ക്രിക്കറ്റിൽ എല്ലാം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം ആത്മാർത്ഥമായി എന്നിൽ ഉണ്ട്. അതിനായുള്ള ശ്രമങ്ങൾ ഇനിയും ഞാൻ പുറത്തെടുക്കും.ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യമയെല്ലാം ഞാൻ ചെയ്യും. അതാണ്‌ എന്റെ ലക്ഷ്യവും.ഞാൻ ഇത് വളരെ അധികം ആസ്വദിക്കുന്നുണ്ട് ” ദിനേശ് കാർത്തിക്ക് ആഗ്രഹം തുറന്ന് പറഞ്ഞു.

See also  അവസാന ഓവര്‍ എറിഞ്ഞത് ആശ ശോഭ്ന. 12 റണ്‍സ് എടുക്കാനാവതെ മുംബൈ പുറത്ത്. ബാംഗ്ലൂര്‍ ഫൈനലില്‍
images 2022 01 31T134952.442

“രാജ്യത്തിനായി കളിക്കുക എന്നത് എന്റെ ആഗ്രഹമാണ്. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ അടക്കം തമിഴ്നാടിന്റെ ഒപ്പം മികച്ച യാത്രയിലാണ് ഞാൻ. ഞാൻ ഇത് ആസ്വദിക്കുന്നുണ്ട്. ടി :20 ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ ഞാൻ ആഗ്രഹം കാണിക്കുന്നുണ്ട്. ടി :20 ക്രിക്കറ്റ്‌ ഇപ്പോഴും ജ്വാലിക്കുകയാണ് “കാർത്തിക്ക് തന്റെ നയം വിശദമാക്കി.

Scroll to Top