ഈ യുവ താരം കോടികൾ നേടും : വമ്പൻ പ്രവചനവുമായി അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശം ക്രിക്കറ്റ് ലോകത്ത് ആരംഭിച്ച് കഴിഞ്ഞു.10 ടീമുകൾ ഇത്തവണ അണിനിരക്കുന്ന ഐപിൽ മെഗാതാരലേലത്തിനുള്ള നടപടികൾ ഇതിനകം ബിസിസിഐ തുടക്കം കുറിക്കുമ്പോൾ ലേലം അത്യന്തം വാശിനിറഞ്ഞതാകുമെന്ന് ഉറപ്പാണ്. ഫെബ്രുവരി 13,14തീയതികളിലാണ് മെഗാ താരലേലം ബാംഗ്ലൂരിൽ നടക്കുക.

1000ത്തിൽ അധികം താരങ്ങൾ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം മെഗാലേലത്തിൽ ആരാകും വൻ തുക സ്വന്തമാക്കുക എന്നുള്ള പ്രവചനവുമായി എത്തുകയാണിപ്പോൾ ഇന്ത്യൻ താരമായ അശ്വിൻ.ലേലത്തിൽ എല്ലാവരിലും ഏറെ ഞെട്ടൽ സൃഷ്ടിക്കുന്ന ഇന്ത്യൻ താരം ആരെന്ന് പറയുകയാണ് അശ്വിൻ. എല്ലാ ടീമുകളിലും അമ്പരപ്പ് സൃഷ്ടിക്കാൻ ലേലത്തിലെ അവന്റെ വരവ് കാരണമായി മാറുമെന്നാണ് അശ്വിന്റെ നിരീക്ഷണം.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുന്ന രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കറെ കുറിച്ചാണ് അശ്വിൻ വാചാലനാകുന്നത്. അണ്ടർ 19 ലോകകപ്പിൽ മികച്ച ബൗളിംഗ് ഫോമിലുള്ള യുവ താരം 13 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു. “ഒരു ബൗളർ എന്ന റോളിൽ മാത്രമല്ല അവന് ലേലത്തിൽ വളരെ അധികം ആവശ്യക്കാരുണ്ടാകുക. അവൻ ഒരു പവർഫുൾ ലോവർ ഓർഡർ ബാറ്റ്‌സ്മാനുമാണ്. ഷോട്ട് പായിക്കുന്ന ടൈമിങ്ങും അവന്റെ മികവും കരുത്തും നമ്മൾ കണ്ടതാണ്.അതിനാൽ തന്നെ ഹംഗര്‍ഗേക്കര്‍ക്ക് ലേലത്തിൽ കൂടുതല്‍ ആവശ്യക്കാരുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. അശ്വിൻ പ്രവചിച്ചു.

“വരാനിരിക്കുന്ന ലേലത്തിൽ എന്റെ ഒരു തോന്നൽ പ്രകാരം 5 ടു 10 ടീമുകൾ വരെ അവനായി എത്തിയേക്കാം. കൂടാതെ അവന് വമ്പൻ തുക ലഭിച്ചാലും ഒട്ടും അത്ഭുതപെടാനില്ല.നമ്മൾ അവസാന ലേലത്തിൽ മുൻപത്തെ ഇന്ത്യൻ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം വൻ തുകക്ക് വാങ്ങിയത് കണ്ടതാണ്. ഒപ്പം ഷാക്ക്‌ ഡൽഹി ടീം നൽകുന്ന സപ്പോർട്ട് നമ്മുടെ മുൻപിൽ തന്നെയുണ്ട്. എല്ലാ അർഥത്തിലും അണ്ടർ 19 ടീമിലെ യുവ താരങ്ങൾക്കായി ടീമുകൾ എത്തും “രവി അശ്വിൻ അഭിപ്രായം വിശദമാക്കി.