കോഹ്ലിയുടെ ഇന്നിങ്സ് എന്നെ ഞെട്ടിച്ചു : വെളിപ്പെടുത്തി രോഹിത് ശർമ്മ

ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പരക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ. ലങ്കക്ക് എതിരായ ടെസ്റ്റ്‌ പരമ്പര 2-0ന് തൂത്തുവാരി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം തുടരാം എന്നാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. അതേസമയം തന്റെ കരിയറിലെ നൂറാം ടെസ്റ്റ്‌ മത്സരത്തിന് ഇറങ്ങുന്ന കോഹ്ലിക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. തന്റെ നൂറാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ കോഹ്ലിക്ക് സെഞ്ച്വറി നേടാൻ സാധിക്കുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്. എന്നാൽ കോഹ്ലിയെ കുറിച്ച് ഒരു ശ്രദ്ധേയമായ അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ ക്യാപ്റ്റനായ രോഹിത് ശർമ്മ.

വിരാട് കോഹ്ലിയുടെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സ് ഏതാണെന്ന് പറയുകയാണ് ഇപ്പോൾ രോഹിത് ശർമ്മ. ഇന്ത്യൻ ടീം ക്യാപ്റ്റൻസി വിവാദവുമായി ബന്ധപ്പെടുത്തി രോഹിത്തും കോഹ്ലിയും തമ്മിൽ തർക്കങ്ങൾ ഉണ്ടെന്നുള്ള ആരോപണങ്ങൾക്കിടയിലാണ് രോഹിത് ശർമ്മ തനിക്ക് ഇഷ്ട്ടപെട്ട കോഹ്ലിയുടെ ബെസ്റ്റ് ഇന്നിങ്സ് സെലക്ട് ചെയ്യുന്നത്. നേരത്തെ 2013ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ വിരാട് കോഹ്ലി നേടിയ ടെസ്റ്റ് സെഞ്ച്വറിയാണ്‌ രോഹിത് ശർമ്മ തന്റെ ഫേവറൈറ്റ് ഇന്നിങ്സായി തിരഞ്ഞെടുക്കുന്നത്.വളരെ അധികം പേസും ബൗൺസുമുള്ള പിച്ചിൽ കോഹ്ലിയുടെ ഇന്നിങ്സ് സ്പെഷ്യൽ എന്നാണ് രോഹിത് ശര്‍മ്മയുടെ നിരീക്ഷണം.

images 2022 03 03T175913.317

“ഞങ്ങൾ അന്ന് ആ പിച്ചിൽ കളിച്ചത് വളരെ അധികം പേസും ബൗൺസും അടക്കം നേരിട്ടാണ്. സൗത്താഫ്രിക്കൻ ടീമിന്റെ പേസ് ആക്രമണം വളരെ മികച്ചത് തന്നെയായിരുന്നു.ഞങ്ങളില്‍ പലരും ആദ്യമായി സൗത്താഫ്രിക്കയില്‍ കളിച്ച ടെസ്റ്റ്‌ ഇന്നിങ്സ് കൂടിയായിരുന്നു അത്‌. ഡെയ്ല്‍ സ്‌റ്റെയ്ന്‍, മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍, ജാക്വസ് കാലിസ് എന്നിവർ അടങ്ങിയ പേസ് ആക്രമണം ഞങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും കൂടാതെ രണ്ടാം ഇന്നിങ്സിൽ 90 പ്ലസ് റൺസും കോഹ്ലി നേടി. ഞാനൊരിക്കലും ആ ഒരു ഇന്നിംഗ്സ് മറക്കില്ല “രോഹിത് ശർമ്മ വാചാലനായി.

2018ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തിലെ ടെസ്റ്റിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളതാണ് ബെസ്‌റ്റെന്നും രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി