വില്യംസണെ കുരുക്കാൻ പദ്ധതി തയ്യാർ :മുന്നറിയിപ്പുമായി സിറാജ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കഴിഞ്ഞ കുറച്ച് നാളുകളായി മിന്നും പ്രകടനം സ്ഥിരമായി കാഴ്ചവെക്കുന്ന ഫാസ്റ്റ് ബൗളറാണ് മുഹമ്മദ്‌ സിറാജ്. തന്റെ കൃത്യതയാർന്ന ബൗളിങാൽ താരം ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ അരങ്ങേറ്റം കുറിച്ച സിറാജ് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി പതിമൂന്ന് വിക്കറ്റ് നേടി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും താരം കളിക്കുമോയെന്ന ആകാംക്ഷ ക്രിക്കറ്റ്‌ ലോകത്തും സജീവമാണ്.

ഷമി, ബുറ, ഇഷാന്ത്, ഉമേഷ്‌ അടക്കമുള്ള താരങ്ങളെ മരികടന്ന് സിറാജ് പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ് പക്ഷേ കിവീസ് ബാറ്റിംഗ് നിരക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ സിറാജ്. ന്യൂസിലാൻഡ് ടീമിലെ സ്റ്റാർ ബാറ്റ്സ്മാനും അവരുടെ ടീമിന്റെ നായകനുമായ കെയ്ൻ വില്യംസനെ പുറത്താക്കുവാനുള്ള എല്ലാ തന്ത്രങ്ങളും തന്റെ കൈവശമുണ്ടെന്നാണ് സിറാജിന്റെ അവകാശവാദം ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിലും സിറാജ് ഇടം കണ്ടെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ തനിക്കേറെ അനുകൂല്യം എന്നാണ് സിറാജിന്റെ വാക്കുകൾ.”ഓസ്ട്രേലിയൻ പിച്ചകളിൽ പേസിനൊപ്പം ബൗൺസും വളരെയേറെ ലഭിച്ചിരുന്നു. പക്ഷേ ഇംഗ്ലണ്ടിൽ സ്വിങ്ങ് ബൗളിങ്ങിനാണ് പ്രാധാന്യം.ഇവിടെ പിച്ചിൽ പന്തുകൾ ഏറെ സ്വിങ്ങ് ചെയ്യും. പരമാവധി പന്തുകളിൽ ബാറ്റ്സ്മാന്മാരെ ഫ്രണ്ട്ഫുട്ടിൽ കളിപ്പിക്കുവാൻ ശ്രമിക്കണം വില്യംസൺ അടക്കമുള്ള താരങ്ങൾക്ക് എതിരെ പരമാവധി ഡോട്ട് ബോളുകൾ എറിയുവാൻ നോക്കണം. അനായാസ ബൗണ്ടറി പന്തുകൾ നൽകാതെ അവരെ എല്ലാം സമ്മർദ്ദത്തിലാക്കി മോശം ഷോട്ട് കളിക്കാൻ പ്രേരിപ്പിച്ച് പുറത്താക്കാം എന്നാണ് ഞാൻ കരുതുന്നത് “മുഹമ്മദ്‌ സിറാജ് വാചാലനായി.

അവസാന ഒരു വർഷ കാലമായി വളരെ സ്ഥിരതയാർന്ന പ്രകടനം എല്ലാ ടീമിലും കാഴ്ചവെക്കുവാൻ സാധിക്കുന്നതിലെ സന്തോഷവും സിറാജ് വിശദമാക്കി”ഏറെ സന്തോഷത്തിലാണ് ടീമിനായി ഇപ്പോൾ കളിക്കുന്നത്.കഴിഞ്ഞ കുറച്ച് നാളായി മികച്ച രീതിയിൽ ആത്മവിശ്വാസത്തോടെ പന്തെറിയുവാൻ സാധിക്കുന്നുണ്ട്. ഞാൻ ഫിറ്റ്നസ് നിലനിർത്തുവാൻ ജിമ്മിൽ അടക്കം വളരെ കഷ്ടപ്പെട്ട് കഴിഞ്ഞു ” താരം തുറന്ന് പറഞ്ഞു.

Previous articleഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫിനിഷർ. ധോനിയെ പ്രശംസിച്ചു മില്ലെർ.
Next articleഇന്ത്യയിലെ കാഴ്ചകൾ മനസ്സ് മരവിപ്പിച്ചു :കോവിഡ് കാഴ്ചകൾ തുറന്നുപറഞ്ഞ് വാർണർ