ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫിനിഷർ. ധോനിയെ പ്രശംസിച്ചു മില്ലെർ.

ക്രിക്കറ്റിൽ ഫിനിഷിങ് ജോലി എന്നത് അനായസമായ കാര്യമല്ല. പണ്ട് മൈക്കിൾ ബെവനെയാണ് ഏറ്റവും മികച്ച ഫിനിഷിറായി ലോകം വാഴ്ത്തിയത്. എന്നാൽ ധോണിയുടെ വരവോടെ ഫിനിഷിങ്നു വേറെ അർത്ഥ തലങ്ങൾ വന്നു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ്ങ് ധോണി 47 തവണെയാണ് ചേസിങ്ങില്‍ പുറത്താകതെ നിന്നത്. വിജയകരമായ റണ്‍ ചേസില്‍ 2876 റണ്‍സും നേടി. ലോകത്തിലെ മികച്ച ഫിനിഷര്‍ എന്ന പട്ടം ഏറ്റെടുത്ത ധോണിയെ നിരവധി താരങ്ങളാണ് റോള്‍ മോഡലാക്കിയിരിക്കുന്നു.

ഇപ്പോഴിതാ ധോണിയെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ധോണിയെക്കുറിച്ച് കുറച്ച് വാക്ക് എന്ന ആരാധകന്‍റെ ചോദ്യത്തിനാണ് മില്ലര്‍ മറുപടി പറഞ്ഞത്. ” എന്‍റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍. ഞാന്‍ കണ്ട ഏറ്റവും മികച്ച ഫിനിഷര്‍. വളരെ വീനിതനായ, ശാന്തനായ പെരുമാറ്റം ഞാന്‍ ഇഷ്ടപ്പെടുന്നു. ” ഡേവിഡ് മില്ലര്‍ ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്‍ 2021

Chennai Dhoni Chahar e1618640093966

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാലാം സീസണില്‍ ഇരുവരും ഭാഗമായിരുന്നു. സീസിണില്‍ അവസരം കിട്ടിയ ആദ്യ മത്സരത്തില്‍ 62 റണ്‍സ് നേടിയെങ്കിലും പിന്നീടുള്ള 5 മത്സരങ്ങളില്‍ 88 റണ്‍ നേടാനാണ് ഡേവിഡ് മില്ലറിനു കഴിഞ്ഞത്. ബാറ്റിംഗില്‍ ധോണിക്കും മോശം സീസണായിരുന്നു. 2019 നു ശേഷം ധോണിക്ക് ഇതുവരെ അര്‍ദ്ധസെഞ്ചുറി നേടാന്‍ കഴിഞ്ഞട്ടില്ലാ. ഐപിഎല്‍ യുഏഈയില്‍ പുനരാംരഭിക്കുമ്പോള്‍ ധോണിയെ ചെന്നൈ ജേഴ്സിയില്‍ വീണ്ടും കാണാം. അതേ സമയം മില്ലറാകട്ടെ ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഇടം ലഭിച്ചട്ടുണ്ട്.

Advertisements