ഇന്ത്യയിലെ കാഴ്ചകൾ മനസ്സ് മരവിപ്പിച്ചു :കോവിഡ് കാഴ്ചകൾ തുറന്നുപറഞ്ഞ് വാർണർ

ലോകത്തെ ഏറ്റവും വലിയ കോവിഡ് വ്യപാനം റിപ്പോർട്ട്‌ ചെയ്ത ഇന്ത്യ പതിയെ മോശം സാഹചര്യത്തിൽ നിന്നും കരകയറി വരികയാണ്.കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ സൃഷ്ടിച്ച അതിരൂക്ഷ സാഹചര്യത്തിൽ നിന്നും ഇപ്പോൾ എല്ലാ ദിവസവും രണ്ട് ലക്ഷത്തിനടുത്താണ് പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചതും ചില താരങ്ങൾക്കിടയിൽ പോലും കോവിഡ് പടർന്ന് പിടിച്ച മോശം സാഹചര്യത്തിലാണ്.ഇപ്പോൾ ഇന്ത്യയിലെ കോവിഡ് കാലത്തെ വളരെ ദയനീയ അനുഭവത്തെ കുറിച്ച് പൂർണ്ണമായി മനസ്സ് തുറക്കുകയാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ.

ഐപിഎല്ലിൽവാർണർ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ നായകനായിരുന്നു മത്സരങ്ങൾക്ക് മുൻപും ശേഷം ബസിൽ ഹോട്ടലിൽ മടങ്ങിയെത്തുന്ന സമയത്തും കണ്ട ചില കാഴ്ചകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്.”ഇന്ത്യയിലെ വളരെ വേദനിപ്പിക്കുന്ന സാഹചര്യങ്ങൾ ഇവിടെ കളിക്കാൻ എത്തിയപ്പോൾ തന്നെ ഏറെ മനസ്സിലായി.മനസ്സ് അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങൾ സീസണിൽ മുഴുവൻ കടന്നുപോയി സ്റ്റേഡിയത്തിലേക്കും തിരികെ ഹോട്ടൽ മുറികളിലേക്കും എല്ലാ താരങ്ങളും മടങ്ങുമ്പോൾ കണ്ട കാഴ്ച ഞങ്ങളെ വേദനിപ്പിച്ചു. തെരുവിൽ പല സ്ഥലങ്ങളിലും തുറന്ന സംസ്കാര ചടങ്ങുകൾ.മൃതദേഹം സംസ്കരിക്കാൻ കാത്തിരിക്കുന്ന ഉറ്റവർ എല്ലാം ഞങ്ങളുടെ മനസ്സിനെ വിഷമിപ്പിച്ചു ” വാർണർ എല്ലാം തുറന്ന് പറഞ്ഞു.

ഐപിൽ പതിനാലാം സീസൺ ഒടുവിൽ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള ബിസിസിഐ തീരുമാനത്തെ വാർണർ അഭിനന്ദിച്ചു. “ഇന്ത്യക്കാർക്ക് ക്രിക്കറ്റ്‌ അവരുടെ ജീവനാണ്. ക്രിക്കറ്റ്‌ മുഖത്ത് വളരെയേറെ പുഞ്ചിരി സമ്മാനിക്കും. പക്ഷേ ഇന്ത്യയിലെ സാഹചര്യങ്ങൾ വളരെ മോശമായിരുന്നു.ഐപിഎല്ലിന്റെ ഭാഗമായി പരമാവധി സുരക്ഷ ഒരുക്കാൻ അവർ ശ്രമിച്ചു പക്ഷേ ഇത്രയും മോശം അവസ്ഥയിൽ കളിക്കുവാൻ ഞങ്ങൾക്ക് പോലും ആഗ്രഹമില്ലായിരുന്നു. ഞങ്ങൾ എല്ലാവരും മാലിദ്വീപിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് നാട്ടിൽ എത്തിയത് ” ഡേവിഡ് വാർണർ വിശദീകരിച്ചു.