ടി20ക്കായി എന്റെ ഓർത്തഡോക്സ്‌ ക്രിക്കറ്റ് ഷോട്ടുകൾ ഉപേക്ഷിക്കില്ല :മനസ്സുതുറന്ന് ഗെയ്ക്ഗ്വാദ്

FB IMG 1634436872235

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ പ്രകടന മികവിനാൽ ഏറെ കയ്യടികൾ നേടിയത് ചെന്നൈ സൂപ്പർ കിംഗ്സ് താരം ഋതുരാജ് ഗെയിക്ഗ്വാദ് തന്നെയാണ്. ചെന്നൈ ടീമിന്റെ കിരീട നേട്ടത്തിനും ഒപ്പം വളരെ അധികം കയ്യടി നേടുന്നതും യുവ താരം തന്നെയാണ്. ആരാധകർക്കിടയിൽ ഇതിനകം ഭാവി ഇന്ത്യൻ ഓപ്പൺർ എന്നൊരു വിശേഷണം കരസ്ഥമാക്കിയ ഗെയ്ക്ഗ്വവാദ് തന്റെ ക്ലാസ്സിക്‌ ഷോട്ടുകളാൽ എല്ലാ എതിർ ടീമുകൾക്കും തലവേദനയാണ് ഒരുവേള സൃഷ്ടിച്ചത്. സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ടോട്ടൽ സ്കോറിൽ 40 ശതമാനത്തോളം അടിച്ചെടുത്ത യുവ ഓപ്പണർ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടുമെന്ന് എല്ലാവരും കരുതിയെങ്കിലും അവസരം ലഭിച്ചില്ല. കൂടാതെ താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് മുൻ താരങ്ങൾ അടക്കം വിമർശനത്തിനും കാരണമായി മാറിരുന്നു. സീസണിൽ ഓറഞ്ച് ക്യാപ്പ്, എമർജിങ് പ്ലയെർ അവാർഡ് എന്നിവ നേടിയ താരം അപൂർവ്വമായ ഏതാനും റെക്കോർഡുകൾ കൂടി 2021ലെ ഐപിൽ സീസണിൽ നേടിയിരുന്നു.

328250

എന്നാൽ പലപ്പോഴും ടി :20 ക്രിക്കറ്റിന് യോജിച്ചതാണോ ഗെയ്ക്ഗ്വാദ് കളി ശൈലി എന്നുള്ള വിമർശനങ്ങൾ കൂടി ഉയരാറുണ്ട്. കൂടാതെ പലതവണ താരം ഷോർട്ട് ബോളുകളിൽ പുറത്തായതും മുൻ താരങ്ങൾ അടക്കം ചൂണ്ടികാട്ടുന്നു. അതേസമയം ഒരിക്കലും തന്റെ ക്ലാസ്സിക്‌ ബാറ്റിങ് ശൈലിക്കും ഓർത്തഡോക്സ്‌ ക്രിക്കറ്റ് ഷോട്ടുകളും താൻ കരിയറിൽ ഉപേക്ഷിക്കില്ലെന്ന് വിശദമാക്കുകയാണ് ഋതുരാജ് ഗെയ്ക്ഗ്വാദ്. ഐപിഎല്ലിന് ശേഷം തിരികെ നാട്ടിലേക്ക് എത്തിയ യുവ താരത്തിന് അമ്മയും ഒപ്പം അടുത്ത സുഹൃത്തുക്കളും ചേർന്ന് മനോഹര സ്വീകരണമാണ് സമ്മാനിച്ചത്. കൂടാതെ ഈ സീസൺ ഐപിഎല്ലിലെ തന്റെ മിന്നും എക്സ്പീരിയൻസ് കൂടി വിശദമാക്കുന്ന ഗെയ്ക്ഗ്വാദ് ചെന്നൈ ടീമിൽ തനിക്ക് പൂർണ്ണ സ്വാതന്ത്രമാണ് ലഭിച്ചതെന്നും ചൂണ്ടികാട്ടി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

“ചെന്നൈ ടീമിൽ കളിക്കുമ്പോൾ വളരെ അധികം സപ്പോർട്ട് ലഭിച്ചിരുന്നു. ടീമിന് പവർപ്ലെയിൽ മികച്ച തുടക്കം നൽകുക.15 ഓവർ വരെ ഡീപ്പായി കളിക്കുക. ഒപ്പം വിക്കെറ്റ് നഷ്ടമില്ലാതെ വരാനിരിക്കുന്ന ബാറ്റ്‌സ്മാന്മാർക്കായി അടിക്കാനുള്ള അവസരം ഒരുക്കുക അതെല്ലാമാണ് എന്റെ ജോലി. ഒരിക്കലും ടി :20 ക്രിക്കറ്റ്‌ മത്സരങ്ങൾ കളിക്കാനായി എന്റെ ഈ ശൈലിയിൽ മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഒരിക്കലും ടി20ക്കായി എന്റെ ഈ ഓർത്തഡോക്സ്‌ ക്രിക്കറ്റ് ഷോട്ടുകൾ ഉപേക്ഷിക്കില്ല എന്നത് ഞാൻ മുൻപ് തീരുമാനിച്ചതാണ് “ഗെയ്ക്ഗ്വാദ് അഭിപ്രായം വിശദമാക്കി

Scroll to Top