ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശപ്പൂർവം ഇപ്പോൾ കാത്തിരിക്കുന്ന ടി :20 ലോകകപ്പിനുള്ള സ്‌ക്വാഡുകളെ എല്ലാ ടീമുകളും നിലവിൽ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളെല്ലാം ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കാനിരിക്കെ ടീമുകളെല്ലാം കഠിന പരിശീലനത്തിലാണ്. ഇത്തവണ ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡുകളെ പ്രഖ്യാപിച്ചപ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ്. മുൻ ഇതിഹാസ താരവും നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ ലോകകപ്പ് ടീമിൽ മെന്റർ റോളിൽ നിയമിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം സൗത്താഫ്രിക്കൻ ക്രിക്കറ്റ് സ്‌ക്വാഡിന്റെ പ്രഖ്യാപനം വിവാദമായി മാറി കഴിഞ്ഞു. പ്രമുഖ താരങ്ങളായ ഡ്യൂപ്ലസ്സിസ്, താഹിർ എന്നിവരെ ഒഴിവാക്കിയാണ് സ്‌ക്വാഡ് പ്രഖ്യാപനം.
എന്നാൽ മികച്ച ഫോമിലുള്ള ഇമ്രാൻ താഹിറിനെ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത് ആരാധരെ അടക്കം അമ്പരപ്പിച്ചിരുന്നു.ഈ ഒരു വിഷയത്തിൽ തന്റെ എല്ലാവിധ നിരാശ തുറന്ന് പറയുകയാണ് താഹിർ.വളരെ വൈകാരികമായി സംസാരിച്ച താഹിർ സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനും എതിരെ രൂക്ഷ ആരോപണം ഉന്നയിച്ചു കൂടുതൽ ബഹുമാനം ഒരു സീനിയർ താരം എന്നുള്ള നിലയിൽ കൂടി താൻ അർഹിച്ചിരുന്നുവെന്നും പറഞ്ഞ ഇമ്രാൻ താഹിർ വൈകാരികമായി അഭിപ്രായം വിശദമാക്കി
” ഞാൻ ഇതിനകം തന്നെ രാജ്യത്തിനായി പത്ത് വര്‍ഷത്തോളം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളാണ്.എനിക്ക് അവരെല്ലാം അൽപ്പം കൂടി ബഹുമാനം നൽകുമെന്നാണ് ഞാൻ വിശ്വസിച്ചത് പക്ഷേ അവർ എന്നെ വെറും പാഴ് കളിക്കാരനായിട്ടാണ് കാണുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം മികച്ച ട്രാക്ക് റെക്കോർഡുള്ള എന്നെ പൂർണ്ണ അവഗണനയോടെയാണ് മാറ്റിയത് ” ഇമ്രാൻ താഹിർ വിഷമം വിശദമാക്കി
ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീം സ്‌ക്വാഡ് :Temba Bavuma (c), Keshav Maharaj, Quinton de Kock (wk), Bjorn Fortuin, Reeza Hendricks, Heinrich Klaasen, Aiden Markram, David Miller, W Mulder, Lungi Ngidi, Anrich Nortje, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen