അവന്റെ ബാറ്റിങ് വേറെ ലെവൽ :ടീമിലെത്തിയത് എങ്ങനെയെന്ന് പറഞ്ഞത് ഗൗതം ഗംഭീർ

IMG 20210911 094526 scaled

ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ ഏറെ സർപ്രൈസ് സമ്മാനിച്ചാണ് ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.18 അംഗ സ്‌ക്വാഡിൽ നായകൻ വിരാട് കോഹ്ലി അടക്കം സ്റ്റാർ താരങ്ങൾ എല്ലാം ഇടം നേടിയപ്പോൾ ചില സർപ്രൈസ് താരങ്ങൾ കൂടി സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയിരുന്നു. എന്നാൽ കഠിന അധ്വാനം വഴി ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലേക്ക് എത്തുകയും ഇപ്പോൾ ടി :20 ലോകകപ്പ് സ്‌ക്വാഡിലെ പ്രധാനിയായി മാറുകയും ചെയ്ത താരമാണ് സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീം റെക്കോർഡുകളും തുടർ ജയങ്ങളും നെടുമ്പോൾ അവരുടെ പ്രധാന ബാറ്റിങ് കരുത്തായി മാറുന്നത് മറ്റാരുമല്ല ഈ സീനിയർ താരം സൂര്യകുമാർ യാദവ് തന്നെയാണ്. താരത്തിന്റെ ലോകകപ്പ് എൻട്രിക്ക്‌ കയ്യടിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയയും ക്രിക്കറ്റ്‌ ലോകവും.

എന്നാൽ സൂര്യകുമാർ യാദവിന്റെ ഈ ഒരു സെലക്ഷനെ കുറിച്ച് ഏറെ വ്യത്യസ്‌തമായ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകൻ കൂടിയായ ഗൗതം ഗംഭീർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം മത്സരം കളിച്ചുള്ള പരിചയമില്ലെങ്കിലും താരത്തിന്റെ മികച്ച ശൈലിയും നിലവിലെ ബാറ്റിങ് ഫോമും എല്ലാം ഇന്ത്യൻ ടീമിന് സഹായകമാകും എന്നാണ് ഗംഭീർ അഭിപ്രായപെടുന്നത്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

അതേസമയം നാലാം നമ്പറിൽ അനേകം റൺസ് അടിച്ചെടുത്ത ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് സൂര്യകുമാർ യാദവിന്റെ വരവെന്നതും തുറന്നുപറഞ്ഞ ഗംഭീർ മുംബൈ ഇന്ത്യൻസ് താരമാണ് നിലവിൽ ശ്രേയസിനെക്കാൾ മികച്ചത് എന്നും നിരീക്ഷിക്കുന്നു. “നാലാം നമ്പറിൽ ഇന്ന് സൂര്യകുമാർ യാദവാണ് ഏറ്റവും ബെസ്റ്റ്. ശ്രേയസ് അയ്യറുമായി നാം താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തതയാർന്ന ഒരു ബാറ്റ്‌സ്മാനാണ് സൂര്യകുമാർ യാദവ്. ഗ്രൗണ്ടിന്റെ എല്ലാ സൈഡിലേക്കും ഷോട്ട് കളിക്കാൻ കഴിയുന്ന അവൻ ഏതൊരു ബൗളർമാരെയും നേരിടാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് വരുന്ന ലോകകപ്പ് മത്സരങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും “ഗംഭീർ തന്റെ അഭിപ്രായം വ്യക്തമാക്കി.

Scroll to Top