എനിക്ക് പോലും ഓരോവറിലെ എല്ലാ പന്തും ഫോർ അടിക്കാൻ കഴിഞ്ഞിട്ടില്ല : പൃഥ്വി ഷായെ പുകഴ്ത്തി സെവാഗ്‌

0
2

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം  സീസണിൽ ബാറ്റിംഗ് കരുത്തിൽ ക്രിക്കറ്റ് പ്രേമികളെ  വിസ്മയിപ്പിക്കുകയാണ് ഡല്‍ഹി ക്യാപിറ്റൽസ് ടീം  യുവ ഓപ്പണർ   പൃഥ്വി ഷാ  ഇന്നലെ  നടന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എതിരെയുള്ള  മത്സരത്തിൽ   താരം 41 പന്തില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തി വെടിക്കെട്ട് പൃത്ഥ്വി 11 ഫോറും മൂന്ന് സിക്‌സുമാണ് ഇന്നിങ്‌സില്‍ നേടിയത്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റിംഗ് തുടങ്ങിയ താരം  ഐപിഎൽ കരിയറിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കാഴ്ചവെച്ചത് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായാണ് പല ആരാധകരും പൃഥ്വി ഷായുടെ  ബാറ്റിങ്ങിനെ പലപ്പോഴും  ഉപമിക്കുന്നത്.
ഇന്നലെ ആദ്യ ഓവറിലെ താരത്തിന്റെ ബാറ്റിങ്ങും വീരുവിനെ ഓർമിപ്പിക്കും വിധം എന്നാണ്  ഡൽഹി ആരാധകരുടെ അഭിപ്രായം .

അതേസമയം ഇപ്പോൾ പൃഥ്വി ഷായെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും മുൻ ഡൽഹി ടീം നായകനുമായി വിരേന്ദർ സെവാഗ്‌ .
“പൃത്വി ഇന്നലെ പുറത്തെടുത്ത ബാറ്റിംഗ് ഏറെ അത്ഭുതപെടുത്തുന്നതും വളരെ മനോഹരവുമാണ് .ഓരോ ഷോട്ടിലും അവൻ ഇന്നലെ ഏറെ തിളങ്ങി . ഏതൊരു ഫോർമാറ്റിലായാലും ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയെന്ന് പറഞ്ഞാല്‍ കളിച്ച എല്ലാ പന്തിലും ഗ്യാപ് കണ്ടെത്തിയെന്നാണ്. ഒരിക്കലും ക്രിക്കറ്റിൽ  എളുപ്പമുള്ള കാര്യമല്ലത്. ഞാന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ നേരിടുന്ന ആറ് പന്തും ബൗണ്ടറി കടത്താന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് പരാമവധി 18-20 റണ്‍സാണ് ആദ്യ ഓവറുകളിൽ  നേടാനായത്. ഞാന്‍ ഒരിക്കലും ഒരോവറില്‍ ആറ് ഫോറോ ആറ് സിക്‌സോ നേടിയിട്ടില്ല. അത് നേടാന്‍ പൂര്‍ണ്ണമായുള്ള ടൈമിങ് വേണം. എങ്കില്‍ മാത്രമെ ഗ്യാപ് കണ്ടെത്താനാവു. അതാണ് ഷായുടെ കഴിവ് ” സെവാഗ്‌ വാചാലനായി .

ഇന്നലെ മത്സരശേഷം ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്തും ഓപ്പണർ പൃഥ്വി ഷായെ ഏറെ പ്രശംസിച്ചു.
ഷാ  എത്രത്തോളം പ്രതിഭാശാലിയായ താരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . അവന് ആത്മവിശ്വാസം നല്‍കിയാല്‍  ബാറ്റിങ്ങിൽ അത്ഭുതങ്ങള്‍ മൈതാനത്തിൽ  സൃഷ്ടിക്കാന്‍ അവന് സാധിക്കും. അവനോട് നിന്റെ ശൈലിക്ക് അനുസരിച്ച് കളിക്കാന്‍ മാത്രമാണ് പറയേണ്ടത്.  ബാക്കി എല്ലാം അവൻ ബാറ്റിങ്ങിൽ പുറത്തെടുക്കും ” റിഷാബ് പറഞ്ഞുനിർത്തി .

LEAVE A REPLY

Please enter your comment!
Please enter your name here