സെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം

ശനിയാഴ്ച്ച ഒസാസനയുമായി നടക്കുന്ന ലാലീഗ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിശീലനം ആരംഭിച്ചു. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ സെര്‍ജിയോ റാമോസിനെ പകരക്കാരനായാവും ഇറക്കുക.

റയല്‍ മാഡ്രിഡ് പ്രതിരോധനിര താരമായ ഡാനി കാര്‍വഹാളും, ലൂക്കാസ് വാസ്കസും സീസണ്‍ കഴിയുന്നതുവരെ പുറത്തായ സ്ഥിക്ക് റാമോസിന്‍റെ മടങ്ങി വരവ് സിനദിന്‍ സിദ്ദാന് ആശ്വാസമാകും.

ഫെര്‍ലാന്‍റ് മെന്‍റി, ഫെഡെ വല്‍വേഡ എന്നിവര്‍ പരിശീലനം നടത്തിയിലെങ്കിലും ചാംപ്യന്‍സ് ലീഗ് മത്സരത്തിനു ഇരുവരും ഉണ്ടാകും. പ്രധാനപ്പെട്ട മത്സരം മുന്നില്‍കണ്ട് ഒസാസനുക്കെതിരെയുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡ് അക്കാദമി താരങ്ങള്‍ക്ക് അവസരം കൊടുത്തേക്കും.