ക്രിക്കറ്റ് ലോകത്ത് എല്ലാം തന്നെ കയ്യടികൾ നേടിയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ഐപിൽ പതിനഞ്ചാം സീസൺ കിരീടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ ഫൈനലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഗുജറാത്ത് ടീം ജയത്തിലേക്ക് എത്തിച്ചത്. കന്നി ഐപിഎല്ലിൻ തന്നെ ടീമിന്റെ കിരീട നേട്ടം ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയെ എത്തിച്ചത് അപൂർവ്വ നേട്ടങ്ങളിലേക്ക്.
മുംബൈ ടീമിനായി കഴിഞ്ഞ സീസണിൽ വരെ കളിച്ച ഹാർദിക്ക് പാണ്ട്യക്ക് കിരീടനേട്ടം മറ്റൊരു മറുപടി കൂടിയായി മാറി. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും അടക്കം പുറത്തായ ഹാർദിക്ക് പാണ്ട്യയെ സൗത്താഫ്രിക്കക്ക് എതിരായ ടി :20 ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു.
എന്നാൽ കിരീടനേട്ടത്തിന് പിന്നാലെ തന്റെ സഹോദരനായ കൃനാൾ പാണ്ട്യയെ കുറിച്ചു പറയുകയാണ് ഹാർദിക്ക് പാണ്ട്യ. തന്റെ കിരീടനേട്ടത്തിന് പിന്നാലെ സ്പെഷ്യലായ ഒരു സംഭവത്തെ വെളിപ്പെടുത്തുകയാണ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ.തന്റെ കുടുംബമാണ് തന്റെ ശക്തിയെന്ന് പറഞ്ഞ ഹാർദിക്ക് പാണ്ട്യ തന്റെ നെക്സ്റ്റ് ലക്ഷ്യം ഇന്ത്യക്കായി ലോകക്കപ്പ് ജയിക്കുകയാണെന്നും പറഞ്ഞു.
“നടാഷ വളരെ ഇമോഷണലാകുന്ന ഒരാളാണ്. അവൾ തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തി.അവൾ എനിക്കായി ഐപിഎല്ലിൽ ഉടനീളം സപ്പോർട്ട് നൽകി. കൃനാൾ പാണ്ട്യ അവൻ ലക്ക്നൗ ടീം താരമാണ് പക്ഷേ ഞാൻ കിരീടനേട്ടത്തിന് ശേഷം അവനെ വിളിച്ച നിമിഷം അവൻ സന്തോഷത്തിനാൽ വളരെ ഏറെ ആവേശവാനായി മാറി. അവൻ കരഞ്ഞു പോയി. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം “ഹാർദിക്ക് പാണ്ട്യ തുറന്ന് പറഞ്ഞു.