അവൻ എക്കാലത്തെയും മികച്ചവൻ; അർഹിച്ച ബഹുമാനം നൽകണം, 45 വയസ്സ് വരെ കളിക്കണം; കോഹ്‌ലിയെ വിമർശിച്ചവരെ ശകാരിച്ച് അക്തർ

images 20

ഐപിഎൽ പതിനഞ്ചാം സീസണിൽ വളരെ മോശം പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. എടുത്തുപറയാൻ മാത്രം വലിയ ഓർമ്മകൾ ഒന്നും കോഹ്ലി ഇത്തവണ സമ്മാനിച്ചിട്ടില്ല. കടുത്ത വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു.


ഇപ്പോഴിതാ താരത്തെ വിമർശിച്ചവരെ ശകാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. വിമർശകരെ എല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അക്ത നൽകിയിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലിക്ക് അർഹമായ ബഹുമാനം നൽകണമെന്നാണ് അക്തർ ആവശ്യപ്പെട്ടത്.

images 21

“ചെറിയ കുട്ടികള്‍ കാണുന്നുവെന്ന് പ്രസ്‌താവനകള്‍ ഇറക്കുന്നവര്‍ മനസിലാക്കണം. വിരാട് കോഹ്ലിയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയൂ. അദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ. എക്കാലത്തെയും മികച്ച താരമാണ് കോഹ്ലിയെന്ന് ഒരു പാക്കിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്ലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്‍റെ ആഗ്രഹം. 45 വയസ് വരെ കോഹ്ലി കളിക്കണം.”- അക്തർ പറഞ്ഞു.

images 22

ഇത്തവണത്തെ ഐപിഎല്ലിൽ 16 കളികളിൽനിന്ന് 341 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. ഇതിൽ കോഹ്‌ലിയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത് 3 ഗോൾഡന്‍ ഡക്കുകൾ ആണ്. 2019 നവംബറിന് ശേഷം ഒരു സെഞ്ചുറി പോലും നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.
Scroll to Top