ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായ സംഭവമായി ഷാക്കിബ് അൽ ഹസന്റെ ക്രിക്കറ്റ് ഗ്രൗണ്ടിലെ മോശം പെരുമാറ്റം മാറി കഴിഞ്ഞു.അമ്പയറുടെ തീരുമാനം അനുസരിക്കാതെ നോൻ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് തട്ടിയിട്ടും സ്റ്റമ്പുകൾ എല്ലാം പിഴുത് എറിഞ്ഞും ഷാക്കിബ് കാണിച്ച മോശം പ്രകടനം ആരാധകരെ വരെ ഞെട്ടിച്ചിരുന്നു. ക്രിക്കറ്റ് ലോകത്ത് നിന്നും മുൻ താരങ്ങളിൽ നിന്നും ഏറെ വിമർശനം ഉയർന്ന താരം കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയത്. താരത്തിന് ആജീവനാന്തം വിലക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അനവധി ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്ത് കഴിഞ്ഞു.
എന്നാൽ ഇപ്പോൾ താരത്തിന് എതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ വനിതാ ക്രിക്കറ്റ് ടീം താരം ലിസ സ്തലേക്കർ.താരം മാപ്പ് പറഞ്ഞെങ്കിലും ഒരിക്കലും ഇത്തരം തെറ്റുകൾ നമുക്ക് ക്ഷമിക്കുവാൻ കഴിയില്ലയെന്നാണ് മുൻ ഓസ്ട്രേലിയൻ നായികയുടെ അഭിപ്രായം. ഷാക്കിബിനെ പോലൊരു താരം ഇനിയും ക്രിക്കറ്റിൽ തുടരണമോ എന്നും താരം വിമർശന രൂപത്തിൽ ചോദിക്കുന്നു.
“ഒരിക്കലും ഇതൊക്കെ ആരും ക്രിക്കറ്റ് ഗ്രൗണ്ടിൽ അനുകരിക്കാൻ ശ്രമിക്കില്ല എന്ന് നമുക്ക് വിശ്വസിക്കാം. പ്രത്യേകിച്ചും ബംഗ്ലാദേശ് യുവ താരങ്ങൾ.ആരും ഈ പാത പിന്തുടരില്ല എന്നും നമുക്ക് കരുതാം. പക്ഷേ ആദ്യം ക്രിക്കറ്റിൽ നിന്നും ഒരു വർഷം വിലക്ക് ലഭിച്ച ഇപ്പോൾ മോശം പെരുമാറ്റവും കാഴ്ചവെച്ച താരങ്ങൾ ഇനിയും ക്രിക്കറ്റിന് ആവശ്യമുണ്ടോ. നിങ്ങളുടെ ആഗ്രഹം അറിയാനായി ഞാൻ കാത്തിരിക്കുന്നു “ലിസ ഇപ്രകാരം ട്വീറ്റ് ചെയ്തു. ഇത്തവണ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായ ഷാക്കിബിന് ഇപ്പോൾ മോശം പെരുമാറ്റത്തിന്റെ പേരിൽ ബംഗ്ലാദേശ് ലീഗിൽ നിന്നും നാല് മത്സരങ്ങളിൽ നിന്നും വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.