ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡെന്‍മാര്‍ക്കിന്‍റെ ക്രിസറ്റ്യന്‍ എറിക്സണ്‍. മത്സരം നിര്‍ത്തിവച്ചു

യൂറോ കപ്പ് ടൂര്‍ണമെന്‍റിലെ ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍ഡ് മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണിനു സിപിആര്‍ ശുശ്രൂക്ഷ നല്‍കി. നില ഗുരതരമായതിനാല്‍ മത്സരം സസ്പെന്‍ഡ് ചെയ്തു.

ezgif.com gif maker 8

ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോള്‍ ത്രോ സ്വീകരിക്കുന്നതിനിടെയാണ് എറിക്സണ്‍ കുഴഞ്ഞു വീണത്. ഗ്രൗണ്ടില്‍ വീണട്ടും പ്രതികരിക്കാതിരുന്നതോടെ അടിയന്തരമായി മെഡിക്കല്‍ സേവനം നല്‍കി. എറിക്സണിനു സിപിആര്‍ നല്‍കുമ്പോള്‍ കണ്ണുനീര് അണിഞ്ഞു സഹതാരങ്ങള്‍ ചുറ്റം നില്‍ക്കുകയായിരുന്നു. ഒക്സിജന്‍ നല്‍കി താരത്തെ അടിയന്തര മെഡിക്കല്‍ സേവനത്തിനായി കൊണ്ടുപോയി.

ezgif.com gif maker 9

മിഡ്ഫീല്‍ഡര്‍ താരത്തിന്‍റെ ഭാര്യ മത്സരം കാണാന്‍ വന്നിരുന്നു. ടച്ച്ലൈനില്‍ ഡെന്‍മാര്‍ക്ക് സഹതാരങ്ങള്‍ ആശ്വസിപിക്കുന്നത് ഏറെ വേദനയോടെയാണ് കാണികള്‍ കണ്ടു നിന്നത്.

ezgif.com gif maker 10

ഇന്‍റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ താരത്തിന്‍റെ ആരോഗ്യനില മെച്ചപെടുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഫുട്ബോള്‍ ലോകം

എറിക്സണ്‍ അപകടനില തരണം ചെയ്തു.

ezgif.com gif maker 11

സ്ട്രച്ചറില്‍ കണ്ണുകള്‍ തുറന്ന് ആശുപത്രയിലേക്ക് പോവുന്നതിന്‍റെ ദൃശങ്ങള്‍ പുറത്തുവിട്ടിരുന്നു. താരത്തിന്‍റെ ആരോഗ്യനിലയെ പറ്റി യുവേഫാ ഔദ്യോഗികമായി അറിയിച്ചു. ആശുപത്രയില്‍ താരം നോര്‍മലായി എന്നും യുവേഫാ ട്വീറ്റ് ചെയ്തു.