കോഹ്ലിയെ പുറത്താക്കാന്‍ ഇക്കാര്യം ചെയ്താല്‍ മതി. തന്ത്രം വെളിപ്പെടുത്തി കളിയിലെ താരം.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നിങ്സിനും 76 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് കുറിച്ച 354 റണ്‍സ് ലീഡ് മറികടക്കാന്‍ ശ്രമിച്ച ഇന്ത്യ 278 റണ്‍സിനു എല്ലാവരും പുറത്താവുകയായിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ചേതേശ്വര്‍ പൂജാരയെയും(91) അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും(55) നഷ്ടമായി. പതിവുപോലെ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് വീരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായത്.

Ollie Robinson

വീരാട് കോഹ്ലിയുടെ അടക്കം രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുകളാണ് ഒലി റോബിന്‍സണ്‍ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ റോബിന്‍സണാണ് കളിയിലെ താരം. മത്സര ശേഷം കോഹ്ലിയെ എങ്ങനെ പുറത്താക്കം എന്നുള്ള തന്ത്രം റോബിന്‍സണ്‍ വെളിപ്പെടുത്തി.

” കോഹ്ലിയെ പുറത്താക്കാന്‍ വളരെ സിംപളായിരുന്നു. ഫോര്‍ത്ത്, ഫിഫ്റ്റ് സ്റ്റംപില്‍ പന്തെറിയുക. വീരാട് കോഹ്ലി ടച്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചു. അത് പോലെ തന്നെ സംഭവിച്ചു. ” റോബിന്‍സണ്‍ പറഞ്ഞു. പരമ്പരയില്‍ ഉടനീളം വീരാട് കോഹ്ലി പുറത്തായത് ഇങ്ങനെയാണ്. ഫോർത്ത്,ഫിഫ്ത് സ്റ്റമ്പ് ലൈനിൽ വരുന്ന പന്തുകളെ അനാവശ്യമായി അങ്ങോട്ട് പോയി കണക്ട് ചെയ്യാൻ ശ്രമിച്ച് തുടരെ തുടരെ പരാജയപ്പെടുന്നു. എവിടെ ആണോ തുടക്ക കാലത്തിൽ പല ബാറ്റസ്മാൻ മാരുടെ സ്‌ട്രെങ്ത്ത് വീക്നെസ് ആകുന്നത് പോലെ,അത് ഇവിടെ കോഹ്ലി എന്ന റൺ മെഷീനും വീക്ക്‌നെസ് ആകുന്നു.

Virat Kohli batting

എല്ലാ ക്രിക്കറ്റ്‌ കളിക്കാർക്കും ഒരു നല്ല കാലവും ഒരു ദുഷിച്ച കാലവും ഉണ്ടായിട്ടുണ്ട് കോഹ്‌ലിയും തിരിച്ചു വരും എന്നാണ് ആരാധകരുടെ ഉറച്ച പ്രതീക്ഷ. സമീപകാലത്ത് പൃഥി ഷായുടെ തിരിച്ചുവരവ് കോഹ്ലിക്ക് ഒരു പാഠമാണ്. പൃഥി ഷായുടെ ടെക്നിക്ക് ഓസ്ട്രേലിയയില്‍ പരാജയമായപ്പോള്‍ സ്റ്റാന്റിംഗ് സ്റ്റൈൽ മാറ്റിയിട്ട് ശക്തമായാണ് തിരിച്ചു വന്നത്.

Previous articleജാർവോ ഇനി കളിക്കളത്തിലേക്ക്‌ ഇല്ല :കടുത്ത നടപടിയുമായി ബോർഡ്‌
Next articleവീണ്ടും ഫ്ലോപ്പായി റിഷാബ് പന്ത് : നാണക്കേടിന്റെ റെക്കോർഡും സ്വന്തം